സിംബാബ്വെയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ സെഞ്ച്വറി തികച്ച ഇന്ത്യൻ യുവ താരം ശുഭ്മൻ ഗിൽ തിരുത്തിയത് ഇതിഹാസതാരം സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡ്. 24 വർഷം പഴക്കമുള്ള റെക്കോർഡാണ് ഗിൽ തിരുത്തിയത്. സിംബാബ്വെയിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഉയർന്ന സ്കോർ എന്ന റെക്കോർഡാണ് ഗിൽ സ്വന്തം പേരിലാക്കിയത്. 97 പന്തിൽ 130 റൺസെടുത്ത ഗിൽ 1998ൽ ബുലവായോയിൽ പുറത്താകാതെ സച്ചിൻ നേടിയ 127 റൺസ് എന്ന റെക്കോർഡാണ് തിരുത്തിയത്. സിംബാബ്വെയിൽ ഏകദിന ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യൻ ക്രിക്കറ്റ്ർ എന്ന റെക്കോർഡും ഗില്ലിനു സ്വന്തം. 2002ൽ മുഹമ്മദ് കൈഫാണ് ഗില്ലിനു മുന്നേ സെഞ്ച്വറി തികച്ച ഇന്ത്യൻ താരം.
ഗില്ലിൻ്റെ സെഞ്ച്വറി മികവിൽ സിംബാബ്വെയ്ക്കെതിരായ മൂന്നാമത്തെ ഏകദിനത്തിൽ ഇന്ത്യ മികച്ച വിജയം നേടിയിരുന്നു. 97 പന്തുകളിൽ നിന്നായിരുന്നു ഗിൽ തൻ്റെ കന്നി ഏകദിന സെഞ്ചുറി നേടിയത്.15 ഫോറും ഒരു സിക്സും ഉള്‍പ്പെടുന്നതായിരുന്നു ഗില്ലിൻ്റെ ഇന്നിംഗ്സ്.