ഹരാരെ: ഇന്ത്യ സിംബാബ്വെ മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഹരാരെ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ ഇന്ന് തുടക്കമാകും. പകൽ 12.45നാണ് മത്സരം. 2016ലാണ് ഇന്ത്യ അവസാനമായി സിംബാബ്വെയിൽ കളിച്ചത്. 3–-0ന് സമ്പൂർണ ജയമായിരുന്നു. രോഹിതിൻ്റെ അഭാവത്തിൽ ലോകേഷ് രാഹുലാണ് ഇത്തവണ ഇന്ത്യയെ നയിക്കുന്നത്. ഏഷ്യാകപ്പിന് മുൻപ് ശക്തമായ തിരിച്ചുവരവാണ് രാഹുൽ ലക്ഷ്യമിടുന്നത്. പരിക്കും കോവിഡും കാരണം രണ്ടുമാസം പുറത്തായിരുന്നു രാഹുൽ. രോഹിത് ശർമ, വിരാട് കോഹ്ലി, ജസ്പ്രീത് ബുമ്ര തുടങ്ങിയ മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ എത്തുന്നത്. ശിഖർ ധവാനെയായിരുന്നു ആദ്യം ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. എന്നാൽ, ശാരീരികക്ഷമത വീണ്ടെടുത്ത രാഹുലിനെ പിന്നീട് ചുമതലയേൽപ്പിച്ചു. പരിക്കിനെ തുടർന്ന് ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ നേരത്തെ പരമ്പരയിൽ നിന്ന് പുറത്തായിരുന്നു.
ഇന്ത്യ: ശിഖർ ധവാൻ(ഉപനായകൻ), ശുഭ്മാൻ ഗിൽ, ഋതുരാജ് ഗെയ്ക്ക്വാദ്, കെ എൽ രാഹുൽ (ക്യാപ്റ്റൻ), സഞ്ജു സാംസൺ, ദീപക് ഹൂഡ, അക്സർ പട്ടേൽ, ശാർദൂൽ ഠാക്കൂർ/ദീപക് ചഹാർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ/ആവേശ് ഖാൻ.