സിപിഎം നെയ്യാർ ഡാം ലോക്കൽ സെക്രട്ടറി സുനിൽ കുമാറിനെ വധിക്കാൻ ശ്രമിച്ച കേസിൽ നാലാം പ്രതിയെ വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തു. ആർഎസ്എസ് പ്രവർത്തകൻ പൂവച്ചൽ പുന്നാകരിക്കകം തിരുവാതിര വീട്ടിൽ അരവിന്ദാണ്( 23) അറസ്റ്റിലായത്. കേസിൽ ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി.
ആർഎസ്എസ് പ്രവർത്തകരായ ദീപു, വിഷ്ണു, ആദിത്യ (ഉണ്ണിക്കണ്ണൻ), ശ്രെജി എന്നിവരാണ് നേരത്തേ പിടിയിലായത്. സുനിൽകുമാറും സഹോദരി ബീനയും സഞ്ചരിച്ചിരുന്ന ബൈക്കിനെ പിന്തുടർന്നെത്തിയ പ്രതികൾ കുന്നുംപുറത്തിനടുത്ത് വച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.