ശ്രീ നാരായണഗുരു ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തിൻ്റെ ആശ്രമം ആർഎസ്എസുകാർ കത്തിച്ചേനെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിശ്വാസിക്ക് വർഗ്ഗീയവാദിയാകാൻ കഴിയില്ല. വർഗ്ഗീയവാദിക്ക് വിശ്വാസിയും. മതനിരപേക്ഷനിലപാട് സ്വീകരിക്കുകയും വർഗ്ഗീയതയെ ശക്തമായി എതിർക്കുകയും ചെയ്തതിനാലാണ് ആർഎസ്എസുകാർ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്. ഹിന്ദുരാഷ്ട്രം സൃഷ്ടിക്കുന്നതിനെ എതിർത്ത ഗാന്ധിജിയെ ‘നിശ്ശബ്ദനാക്കേണ്ടിവരു’മെന്നാണ് അന്ന് ആർഎസ്എഎസ് പരമോന്നത നേതാവ് പ്രസംഗിച്ചത്. നിശ്ശബ്ദനാക്കുകയെന്ന വാക്കിൻ്റെ അർഥം വ്യക്തമാണ്. ഗാന്ധിജിയെ വധിച്ചവർക്ക് ആരെയാണ് വധിക്കാൻ കഴിയാത്തത്.
2024ലെ തെരഞ്ഞെടുപ്പ് ഇന്ത്യ ഇതേരൂപത്തിൽ നിലനിൽക്കണോ എന്നു തീരുമാനിക്കുന്നതാണ്. ആ തെരഞ്ഞെടുപ്പിലും ബിജെപി ജയിച്ചാൽ ഭരണഘടനയും ജനാധിപത്യവും ഫെഡറലിസവും മതനിരപേക്ഷതയും ഇല്ലാതാകും. ആർഎസ്എസ് രൂപീകരിച്ചിട്ട് 2025ൽ 100 വർഷമാകും. ശതാബ്ദി വർഷത്തിൽ രാജ്യം ഹിന്ദു രാഷ്ട്രമാക്കുകയാണ് ലക്ഷ്യം. മാനവികയിൽ അടിയുറച്ചുനിന്ന് ചെറുത്താലേ 2025ൽ സംഭവിക്കാവുന്ന ദുരന്തം ഒഴിവാകൂ എന്നും അദ്ദേഹം പറഞ്ഞു.
തലശ്ശേരി കലാപകാലത്ത് പള്ളി പൊളിക്കാൻ വന്നവരെ സുധാകരൻ പിന്തുണച്ചു; എം വി ഗോവിന്ദൻ