കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമ്മയുടെ എം കെ മുനീർ. സുധാകരൻ്റെ ന്യായീകരണം ഉൾക്കൊള്ളാൻ ലീഗിന് ആയിട്ടില്ല. പ്രസ്താവന കോൺഗ്രസ് ചർച്ച ചെയ്യണമെന്നും ആർഎസ്എസ് ചിന്തയുള്ളവർ പാർട്ടി വിട്ടുപോകണമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞിട്ടുള്ളതെന്നും മുനീർ പറഞ്ഞു.
സുധാകരന് എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല. ഇത്തരം ഒരു പരാമർശം നടത്താനുള്ള കാരണം എന്താണെന്ന് സുധാകരനോട് തന്നെ ചോദിച്ചിരുന്നു. അതിന് അദ്ദേഹത്തിന്റേതായ ന്യായങ്ങളാണ് അദ്ദേഹം പറഞ്ഞത്. അന്ന് ജനതാ പാർട്ടിയില്ലായിരുന്നു എന്നാണ് പറഞ്ഞത്. മാത്രമല്ല ഇരകളാകുന്നവരെ സംരക്ഷിക്കും എന്നുള്ളത് എല്ലാ കാലത്തിലും തൻ്റെ പൊതുസ്വഭാവമാണെന്നും സുധാകരൻ പറഞ്ഞു.
ഇനി രാഹുൽ ഗാന്ധി പറഞ്ഞ വാക്കിലാണ് പ്രതീക്ഷയുള്ളത്. ആർഎസ്എസ് ചിന്താഗതി മനസിലുള്ളവർ പാർട്ടി വിട്ടുപോകണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ട്. ഇക്കാര്യം കോൺഗ്രസാണ് ചർച്ച ചെയ്യേണ്ടത്. ആർഎസ്എസിനെ ന്യായീകരിക്കുന്ന ഒരു വാക്കും ആരുടെയും കയ്യിൽ നിന്നും ഉണ്ടാകരുത് എന്ന കാര്യത്തിൽ സംശയമില്ല എന്നും മുനീർ കൂട്ടിച്ചേർത്തു.
ആർഎസ്എസ് ശാഖകൾക്ക് സംരക്ഷണം നൽകിയിട്ടുണ്ട് എന്ന് സുധാകരൻ്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് നേരത്തെ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും മുതിർന്ന നേതാവ് പി കെ അബ്ദുറബ്ബും സുധാകരനെതിരെ രംഗത്ത് വന്നിരുന്നു.
ആർഎസ്എസ് ശാഖ സംരക്ഷിക്കാൻ ആളെ വിട്ടു നൽകിയിട്ടുണ്ട്; കെ.സുധാകരൻ