തിരുവനന്തപുരം: ആർഎസ്എസ് ശാഖകൾക്ക് സംരക്ഷണം നൽകിയിട്ടുണ്ടെന്ന കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ്റെ വെളിപ്പെടുത്തലിൽ തനിക്ക് പ്രത്യേകതയൊന്നും തോന്നുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇവർ തമ്മിലുള്ള ബന്ധം നേരത്തെതന്നെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഇ.പി.ജയരാജനെ വെടിവെച്ച കേസിലെ പ്രധാനപ്പെട്ട രണ്ടു പ്രതികൾ ആർഎസ്എസുകാരാണ്. സുധാകരൻ ഉൾപ്പടെയുള്ളവർ നടത്തിയ ഗൂഢാലോചനയിൽ അവർ ഉപയോഗിച്ചത് ആർഎസ്എസുകാരെയാണെന്ന് പകൽവെളിച്ചം പോലെ വ്യക്തമാക്കപ്പെട്ടതാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. BJPലേക്ക് പോകാൻ തയ്യാറാണെന്ന് സുധാകരൻ നേരത്തെ തന്നെ പറഞ്ഞതാണെന്നും എം വി ഗോവിന്ദൻ.