ഗവര്‍ണറെ വിമര്‍ശിച്ചാല്‍ മന്ത്രിമാരെ പുറത്താക്കുമെന്ന ഗവര്‍ണറുടെ ഭീഷണിക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഗവര്‍ണറുടെ ഭരണഘടനാ വിരുദ്ധ നീക്കങ്ങള്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് നേരിടുമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ പ്രസ്താവനയാണ് ഗവര്‍ണര്‍ നടത്തിയത്. മുഖ്യമന്ത്രിയുടെ ശുപാര്‍ശയനുസരിച്ചാണ് മന്ത്രിമാരെ ഗവര്‍ണര്‍ നിയമിക്കുന്നതും അവരുടെ രാജി സ്വീകരിക്കുന്നതും. അതുകൊണ്ട് തന്നെ മന്ത്രിമാരെ തിരിച്ചുവിളിക്കാന്‍ ഗവര്‍ണര്‍ക്ക് ഒരവകാശവുമില്ല. അധികാരമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്ന തെറ്റായ പ്രവണത നടപ്പാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ഞാന്‍ ആര്‍ എസ് എസുകാരനാണെന്ന് പരസ്യമായി പ്രഖ്യാപിച്ചയാളാണ് ഗവര്‍ണര്‍. ആര്‍ എസ് എസ് എന്താണോ ലക്ഷ്യമിടുന്നത് അത് സംഘടനാപരമായി നടപ്പാക്കാന്‍ ബാധ്യതയുള്ളയാളെപ്പോലയൊണ് അദ്ദേഹത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍ പോകുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.