മന്ത്രിമാരെ പുറത്താക്കും; ഭീഷണിയുമായി ഗവർണർ

സംസ്ഥാന സർക്കാരിനെതിരെ ഭീഷണിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറെ വിമർശിച്ചാൽ മന്ത്രിമാരെ പുറത്താക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണർ സ്ഥാനത്തിന്റെ അന്തസിനെ താഴ്ത്തുന്ന മന്ത്രിമാരുടെ വ്യക്തിപരമായ പ്രസ്താവനകൾ മന്ത്രി സ്ഥാനം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ക്ഷണിച്ചുവരുത്തും എന്നാണ് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ മുന്നറിയിപ്പ്. ഗവർണറുടെ പ്രസ്താവന രാജ്ഭവൻ പിആർഒയാണ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തത്. ഗവർണർ വിമർശനങ്ങൾക്ക് അധീതനാണെന്ന് ഭരണഘടനയിലോ ഇന്ത്യൻ നീതിന്യായ … Continue reading മന്ത്രിമാരെ പുറത്താക്കും; ഭീഷണിയുമായി ഗവർണർ