ബിജെപി ഭരിക്കുന്ന കര്‍ണാടകയിലെ ഉഡുപ്പിയില്‍ ആര്‍ എസ് എസ് അനുകൂല സംഘടന വാളുകളുമായി പ്രകടനം നടത്തി. ആര്‍ എസ് എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഹിന്ദു ജാഗരണ്‍ വേദി എന്ന സംഘടന ഞായറാഴ്ചയാണ് ദുര്‍ഗമാതാ ദൗദ് എന്ന പേരില്‍ ആയുധങ്ങളുമായി റാലി സംഘടിപ്പിച്ചത്.
#Udupi BJP MLA Raghupathi Bhat who is also the president of Udupi Girls Govt PU College CDC committee is leading the rally in which the slogans were raised to "Build Hindurashtra". And we were expecting him to allow Muslim students to wear #Hijab inside the college. pic.twitter.com/n0CBoVbQLs
— Mohammed Irshad (@Shaad_Bajpe) October 4, 2022
ആയിരങ്ങള്‍ അണിനിരന്ന റാലിയില്‍ ഭൂരിഭാഗം പേരും വാളുകള്‍ കയ്യിലേന്തിയിരുന്നു. ഹിന്ദു രാഷ്ട്രം സ്ഥാപിക്കുമെന്നടക്കമുള്ള വിദ്വേഷ മുദ്രാവാക്യങ്ങളും റാലിയില്‍ ഉയര്‍ന്നു.
കര്‍ണാടകയിലെ ബിജെപി മന്ത്രി വി സുനില്‍കുമാര്‍, ബിജെപി എംഎല്‍എ രഘുപതി ബട്ട് തുടങ്ങിയവരാണ് ആയുധങ്ങളും വിദ്വേഷ മുദ്രാവാക്യങ്ങളും കൊണ്ട് വിവാദമായ റാലിക്ക് നേതൃത്വം നല്‍കിയത് .കര്‍ണാടക സാംസ്‌കാരിക മന്ത്രിയാണ് വി സുനില്‍ കുമാര്‍. വിഷയത്തില്‍ മന്ത്രി ഇതേവരെ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.
ആയുധങ്ങളേന്തി നടത്തിയ റാലിപൊലീസ് അകമ്പടിയോടെയാണെന്നും
വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. റാലിക്കൊപ്പം പൊലീസുകാര്‍ നടന്നു നീങ്ങുന്നതിൻ്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
സംഭവത്തില്‍ പ്രതിഷേധം ശക്തമാണെങ്കിലും പൊലീസ് ഇതുവരെ കേസെടുക്കാന്‍ തയ്യാറായിട്ടില്ല. ആരും പരാതി നല്‍കാത്തതിനാലാണ് സംഘാടകര്‍ക്കെതിരെ കേസെടുക്കാത്തതെന്നാണ് പൊലീസിൻ്റെ വിശദീകരണം.