പാലക്കാട്ടെ സിപിഎം നേതാവ് ഷാജഹാന് വധക്കേസില്‍ ആര് എസ് എസുകാരായ നാല് പ്രതികള്‍ കൂടി റിമാന്‍ഡില്‍. വിഷ്ണു, സുനീഷ്, ശിവരാജന്, സതീഷ് എന്നിവരെയാണ് പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഇവര്‍ കേസിലെ അഞ്ച് മുതല്‍ എട്ട് വരെയുള്ള പ്രതികളാണ്. നവീന്‍,ശബരീഷ്,അനീഷ്,സുജീഷ് എന്നീ പ്രതികളെ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങവെ സിപിഎം മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ ആര് എസ് എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്