സിപിഎം നേതാവ് ഷാജഹാൻ്റെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് ഷാജഹാൻ്റെ പിതാവ് സായിബ് കുട്ടി. കൊല നടത്തിയത് ആസൂത്രണത്തോടെയാണ്. പ്രതികള്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നു. ഗൂഡാലോചനയില്‍ പങ്കുള്ളവര്‍ക്കെതിരെയും നടപടി വേണം. പ്രതികള്‍ ബി ജെ പി – ആര് എസ് എസ് പ്രവര്‍ത്തകര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നുവെന്ന് ബന്ധു മുസ്തഫ വെളിപ്പെടുത്തി. പ്രതികളായ നവീന്‍ , അനീഷ് എന്നിവരാണ് ഭീഷണിപ്പെടുത്തിയിരുന്നത്. ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നും മുസ്തഫ പറഞ്ഞു.