കര്‍ണാടകയില്‍ ‘ജയ് ഹിന്ദു രാഷ്ട്ര’ എന്നെഴുതിയ ബാനറിന് പൊലീസ് സംരക്ഷണം. ഉഡുപ്പിയിലെ ബ്രഹ്മഗിരി സര്‍ക്കിളിലാണ് ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ‘ജയ് ഹിന്ദു രാഷ്ട്ര’ ബാനറിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയത്.
വി.ഡി സവര്‍ക്കറുടെയും സുഭാഷ് ചന്ദ്രബോസിൻ്റെയും ചിത്രങ്ങളോടു കൂടിയാണ് ഉഡുപ്പിയിലെ പ്രധാന കേന്ദ്രത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണ് ബാനറെന്ന് ചൂണ്ടിക്കാട്ടി ബാനറിനെതിരെ നിരവധി പരാതികള്‍ ഉഡുപ്പി ടൗണ്‍ മുനിസിപ്പാലിറ്റിക്ക് ലഭിച്ചിരുന്നു. എന്നാല്‍ പരാതി പരിശോധിക്കുന്നതിന് പകരം സംരക്ഷണത്തിനായി പൊലീസിനെ ഏര്പ്പാടാക്കാനായിരുന്നു മുനിസിപ്പാലിറ്റി അധികൃതരുടെ തീരുമാനം. 8 പൊലീസുകാരാണ് ബാനറിന് കാവലുള്ളത്.