സി.പി.എം നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് പിടിയിലുള്ളത് കേസിലെ മൂന്നും അഞ്ചും പ്രതികള്‍. മൂന്നാം പ്രതി നവീനും, അഞ്ചാം പ്രതി സിദ്ധാര്‍ത്ഥനുമാണ് പിടിയിലായിട്ടുള്ളത്. ഒരാളെ പൊള്ളാച്ചിയില്‍ നിന്നും മറ്റൊരാളെ പട്ടാമ്പിയില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്. ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഒന്നാം പ്രതിയായ ശബരീഷ് ഷാജഹാന്റെ ഇടതു കൈയ്യിലും തലയിലും വെട്ടി, രണ്ടാം പ്രതിയായ അനീഷ് ഇടതു കാലില്‍ വെട്ടി, മൂന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ ഒന്നും രണ്ടും പ്രതികളെ കൊലയ്ക്ക് സഹായിച്ചുവെന്നുമാണ് എഫ് ഐ ആര്