സിപിഎം മരുതറോഡ് ലോക്കൽകമ്മിറ്റിയംഗം കുന്നങ്കാട്ട് ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ രണ്ട് ആർ എസ് എസ് പ്രവർത്തകർ പിടിയിലായതായി സൂചന. ഒരാളെ പട്ടാമ്പിയിൽ നിന്നും, മറ്റെരാളെ പൊള്ളാച്ചിയിൽ നിന്നുമാണ് പിടികൂടിയത്. ഇവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നാണ് വിവരം. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അതേസമയം കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് പ്രവർത്തനം തുടങ്ങും. പാലക്കാട് ഡി വൈ എസ് പി വി കെ രാജുവിൻറെ നേതൃത്വത്തിൽ 19 അംഗങ്ങളാണ് സംഘത്തിലുള്ളത്. ബിജെപി അനുഭാവികളായ പ്രതികൾ രാഷ്ട്രീയ വിരോധം വെച്ച് മാരകായുധങ്ങളുമായി ഷാജഹാനെ കൊലപ്പെടുത്തിയെന്നാണ് എഫ് ഐ ആർ. സ്വാതന്ത്ര്യദിനതലേന്ന് രാത്രി 9.15നാണ് ഷാജഹാനെ ആർഎസ്എസ് പ്രവർത്തകൾ വെട്ടിവീഴ്ത്തിയത്.