പാലക്കാട്ട് സിപിഎം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തുവരുന്ന മാധ്യമ വാര്‍ത്തകള്‍ തെറ്റെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. ഷാജഹാനെ കൊലപ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകരെന്നത് തെറ്റായ പ്രചരണമാണ്.
ഷാജഹാനെ ആര് എസ് എസുകാര്‍ ആസൂത്രിതമായി കൊലപ്പെടുത്തിയതാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ആര്‍എസ്എസിനൊപ്പം പ്രവര്‍ത്തിക്കുന്നവരാണ് പ്രതികള്‍.കഴിഞ്ഞ ദിവസം ആര് എസ് എസ് നടത്തിയ രക്ഷാ ബന്ധന് പരിപാടിയില്‍ ഈ പ്രതികള്‍ ഉണ്ടായിരുന്നു.കൂടാതെ പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന് കൊല്ലപ്പെട്ടപ്പോള്‍ ശ്രീനിവാസന്റെ മൃതദേഹവുമായുള്ള വിലാപയാത്രയിലും പ്രതികള്‍ സജീവമായി പങ്കെടുത്തിരുന്നു. ഇതെല്ലാം കൊലപാതകികളുടെ സജീവ ആര് എസ് എസ് ബന്ധത്തിന്റെ തെളിവാണ്. ഈ രാഷ്ട്രീയ ബന്ധം മറച്ചുവച്ചുകൊണ്ടാണ് മാധ്യമങ്ങള്‍ വാര്‍ത്തകളെന്നും ഇ എന്‍ സുരേഷ് ബാബു പറഞ്ഞു.