പാലക്കാട്ട് സിപിഎം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാൻ്റെ കൊലപാതകത്തില്‍ ആര് എസ് എസിനെ വെള്ളപൂശുന്ന വ്യാജ വാര്‍ത്തയുമായി മലയാള മനോരമ. ഷാജഹാൻ്റെ കൊലപാതകത്തില്‍ രാഷ്ട്രീയ ബന്ധമില്ലെന്ന് എഫ് ഐ ആര് പറയുന്നുവെന്നാണ് മനോരമ വാര്‍ത്ത നല്‍കിയത്. ഷാജഹാനോടുള്ള വ്യക്തിവൈരാഗ്യമാണ് കൊലയില്‍ കലാശിച്ചത്. പ്രാഥമിക പരിശോധനയില്‍ രാഷ്ട്രീയ കൊലയെന്നതിനു തെളിവുകളില്ലെന്നും എഫ് ഐ ആറില്‍ പറയുന്നതായാണ് മനോരമയുടെ റിപ്പോര്‍ട്ട്.
എന്നാല്‍ എഫ് ആറിനെ ഉദ്ധരിച്ച് മനോരമ നല്കിയ വാര്‍ത്ത വ്യാജമാണെന്ന് എഫ് ഐ ആറില്‍ നിന്ന് തന്നെ വ്യക്തം. ബിജെപി അനുഭാവികളായ പ്രതികള്‍ രാഷ്ട്രീയ വിരോധം വെച്ച് മാരകായുധങ്ങളുമായി ഷാജഹാനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് എഫ് ഐ ആര് പറയുന്നത്. വ്യക്തിവൈരാഗ്യമാണ് കൊലയില്‍ കലാശിച്ചതെന്നല്ല എഫ് ഐ ആര് പറയുന്നത്. രാഷ്ട്രീയ വിരോധമെന്നാണ് പ്രത്യേകം പറയുന്നത്.
വസ്തുത ഇതായിരിക്കെയാണ് ഷാജഹാൻ്റെ ചോരയുണങ്ങും മുന്‍പുള്ള മനോരമയുടെ വ്യാജ പ്രചരണം.