ന്യൂഡൽഹി: സർവകലാശാല സെനറ്റിലേക്ക് സംഘപരിവാർ ബന്ധമുള്ളവരെ തെരഞ്ഞെടുക്കുന്നതിൽ അനുകൂലിച്ച് കെ സുധാകരൻ. സംഘപരിവാർ അനുകൂലികളും ജനാധിപത്ത്യത്തിൻ്റെ ഭാഗമാണ്. സംഘപരിവാറുകളെ നോമിനേറ്റ് ചെയ്യുന്നതിന് എന്താണ് തടസമെന്ന് ചോദിച്ച കെ സുധാകരൻ, തങ്ങൾ അതിനെ എതിർക്കുന്നില്ലെന്നും പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ.
ഒരു ഗവർണർ ചെയ്യുന്ന കാര്യത്തെ ഞങ്ങൾ എന്തിനാണ് വിമർശിക്കുന്നത്? ബിജെപി അനുകൂല അളുകളെ നോമിനേറ്റ് ചെയ്തതിനെ എതിർക്കുന്നില്ല.അതിലെന്താണ് തെറ്റുള്ളത്. അവിടെയും നല്ല ആളുകൾ ഉണ്ട്. അവരെ എടുക്കാം. അതിൽ എന്താണ് തടസം. സംഘപരിവാറിൻ്റെ ആളുകളെ മാത്രം വയ്ക്കുകയാണെങ്കിൽ വിമർശിക്കാം. സംഘപരിവാറിൽ നല്ലവരുണ്ടെങ്കിൽ അവരെ വെക്കുന്നതിനെ എതിർക്കില്ല. കോൺഗ്രസിലും പറ്റിയ ഒരുപാട് പേരുണ്ട്. എല്ലാവരെയും എടുക്കാൻ പറ്റില്ല. പറ്റുന്നവരെ എടുക്കുമ്പോൾ ഞങ്ങൾ അതിനെയും സ്വീകരിക്കും- കെ സുധാകരൻ വ്യക്തമാക്കി.