പുരോഗമന ചിന്തയിൽനിന്നു ജർമനിയിലെ ജനങ്ങളെ ഹിറ്റ്ലർ എങ്ങനെ ആശയപരമായി ഹൈജാക്ക് ചെയ്തോ, അതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങളോടു ചെയ്യുന്നതെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നേതാവ് പറയുന്നതു മാത്രമാണു സത്യമെന്നു ധരിക്കുന്ന മാനസികാവസ്ഥയിലേക്കു ജനങ്ങളെ എത്തിക്കാനാണു ശ്രമമെന്നും യെച്ചൂരി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ സംരക്ഷണസമിതി രാജ്ഭവനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രചിന്തയും യുക്തിബോധവുമില്ലാത്ത ആർഎസ്എസ് അതുപോലെയുള്ള ഭാവിതലമുറയെ സൃഷ്ടിക്കാനാണ് വിദ്യാഭ്യാസ രംഗത്തു കൈകടത്തുന്നത്. മതവും ജാതിയും നോക്കാതെ മനുഷ്യരെ മനുഷ്യരായി കാണുന്ന കേരളത്തിലെ സംസ്കാരം അട്ടിമറിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.
രാജ്ഭവനുകള്‍ ബിജെപിയുടെ രാഷ്ട്രീയ ഏജന്‍സികളായി മാറി; സീതാറാം യെച്ചൂരി