സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതി ആർഎസ്എസ് നേതാവ് പ്രകാശിൻ്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പ്രകാശിൻ്റെ ആത്മഹത്യാ കേസിലെ ഫയലുകൾ വിളപ്പിൽശാല പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഇരുകേസുകളും ക്രൈംബ്രാഞ്ചിന് കൈമാറിയതിൽ സന്തോഷമുണ്ടെന്ന് സന്ദീപാനന്ദഗിരി പ്രതികരിച്ചു.
ആശ്രമം തീയിട്ട് നശിപ്പിച്ചത് ആർഎസ്എസ് നേതാവ് പ്രകാശും സഹപ്രവർത്തകരുമാണെന്ന് പ്രകാശിൻ്റെ സഹോദരൻ പ്രശാന്താണ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. കേസിൽ ഒരാഴ്ച മുമ്പാണ് പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. മരിക്കുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സഹോദരൻ ആശ്രമം കത്തിച്ച വിവരം തന്നോട് പറഞ്ഞതെന്ന് പ്രശാന്ത് വ്യക്തമാക്കി. ആശ്രമം കത്തിച്ചതിന് പിന്നാലെ പ്രകാശനെ ആർഎസ്എസ് പ്രവർത്തകർ മർദ്ദിച്ച് അവശനാക്കിയിരുന്നു.
2018 ഒക്ടോബർ 27നായിരുന്നു തിരുവനന്തപുരത്തെ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്. സംഭവത്തിൽ മൂന്ന് കാറുകൾ കത്തി നശിച്ചിരുന്നു. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് അന്നേ ആരോപണം ഉണ്ടായിരുന്നു.