കണ്ണൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റിക്കെതിരെ വീണ്ടും ആരോപണവുമായി സിപിഎം നേതാവ് പി ജയരാജൻ്റെ മകൻ ജെയ്ൻ രാജ്. സിപിഎം പ്രവർത്തകരായ ചിറ്റാരിപറമ്പിലെ ഒണിയൻ പ്രേമനെയും വടക്കെപൊയിലൂരിലെ വിനോദിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആർഎസ്എസ് പ്രവർത്തകർക്കെതിരെ ചുമത്തിയ യുഎപിഎ ഒഴിവാക്കാൻ റിജിലും കെ സുധാകരനും ഇടപെട്ടെന്നാണ് ജെയ്ൻ രാജിൻ്റെ ആരോപണം. ഇരുവരുടെയും ഇടപെടലിനെ തുടർന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് യുഎപിഎ ഒഴിവാക്കി കൊടുത്തതെന്നും ഇക്കാര്യം റിജിൽ മാക്കുറ്റിക്ക് നിഷേധിക്കാൻ സാധിക്കുമോയെന്നും ജെയ്ൻ രാജ് ചോദിച്ചു. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു ജെയ്ൻ രാജിൻ്റെ പ്രതികരണം.
ഫേസ്ബുക് പോസ്റ്റിൻ്റെ പൂർണ രൂപം
”കണ്ണൂർ ജില്ലയിലെ സിപിഐഎം പ്രവർത്തകരായിരുന്ന ചിറ്റാരിപറമ്പിലെ ഒണിയൻ പ്രേമനെ കൊലപ്പെടുത്തിയ കേസിലും, വടക്കെപൊയിലൂരിലെ വിനോദനെ കൊലപ്പെടുത്തിയ കേസിലും ആർഎസ്എസ്‌കാരായ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. മണ്ണൻ മാക്കുറ്റിയും, സുധാകരനും ഇടപെട്ടാണ് അന്നത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന രമേഷ് ചെന്നിത്തല ആർഎസ്എസ്‌കാരായ പ്രതികൾക്ക് ചുമത്തിയ യുഎപിഎ ഒഴിവാക്കി കൊടുത്തത്..നിഷേധിക്കാനാവുമോ മണ്ണൻ മാക്കുറ്റിയേ..?”