സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ഗവര്‍ണര്‍ ആര്‍ എസ് എസ് ഓഫീസിലെ ശിപായിയുടെ ചുമതല സ്വയം അഭിമാനത്തോടെ ഏറ്റെടുത്തിരിക്കുകയാണെന്നും ഗവര്‍ണറുടെ നടപടിയെ കേരളം പുച്ഛിച്ച് തള്ളുമെന്നും സ്വരാജ് പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിലെ ഒരു മന്ത്രിയെ പിന്‍വലിക്കണമെന്ന് ഗവര്‍ണര്‍ പറയുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. ഈ മുന്നണിക്ക് ഭൂരിപക്ഷമുള്ളിടത്തോളം മുഖ്യമന്ത്രിയാണ് എത് മന്ത്രിമാര്‍ മന്ത്രിസഭയില്‍ വേണമെന്ന് തീരുമാനിക്കുക.
ഗവര്‍ണറുടെ നടപടി വിചിത്രമാണ്. സ്വയം അപഹാസ്യനാകാന്‍ അദ്ദേഹം ഉറച്ച തീരുമാനം എടുത്താല്‍ ആര്‍ക്കും അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഗവര്‍ണറുടെ ‘പ്രീതി’ അദ്ദേഹത്തിൻ്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളല്ലെന്ന് അദ്ദേഹം മനസിലാക്കണമെന്നും സ്വരാജ് പറഞ്ഞു.