ഗവർണർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേത് സങ്കുചിതമായ നിലപാടെന്നു മന്ത്രി എം ബി രാജേഷ്. ഇക്കാര്യത്തിൽ കുഞ്ഞാലിക്കുട്ടി സ്വീകരിച്ചത് ലീഗിൻ്റെ മതേതര മനസിൻ്റെ പ്രഖ്യാപിത നിലപാട് ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിലെ ജനങ്ങളുടെ നിലപാടിനോടൊപ്പമാണ് കുഞ്ഞാലിക്കുട്ടിയെന്നും അദ്ദേഹം വുകതമാക്കി.
ഗവർണറുടെ നിലപാട് വിശാലമായ അർഥത്തിൽ കാണാതെ, സങ്കുചിതമായ നിലപാടെടുത്ത് സംസ്ഥാന സർക്കാരിനെ വിമർശിക്കുന്നത് പ്രതിപക്ഷനേതാവ് പരിശോധിക്കണമെന്നും എം ബി രാജേഷ് ആവശ്യപ്പെട്ടു.