ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണന് രാജിവച്ചു. സംസ്ഥാന നേതൃത്വത്തിൻ്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് രാജി. രാജിക്കത്ത് സ്പീഡ് പോസ്റ്റ് വഴിയാണ് ജയകൃഷ്ണന് സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്. ഒറ്റവരി രാജിക്കത്ത് വ്യാഴാഴ്ച തിരുവനന്തപുരത്തെ പാർട്ടി ആസ്ഥാനത്ത് ലഭിച്ചു. കത്ത് കിട്ടിയെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ജയകൃഷ്ണനെ അറിയിച്ചു.
ജയകൃഷ്ണനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കുമെന്ന സൂചന മാസങ്ങളായി ശക്തമായിരുന്നു. ഏതാനും ആഴ്ച്ചകളായി അദ്ദേഹം പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നില്ല.
പാർട്ടിയിലെ വിഭാഗീയതയാണ് രാജിയ്ക്ക് കാരണം. എന്നാൽ ജയകൃഷ്ണൻ രാജിവെച്ചതിൽ ആർഎസ്എസിന് ആർഎസ്എസ് അതൃപ്തിയിലാണ്. ജില്ലയിലെ സംഘടനാ പ്രശ്നങ്ങളെ തുടർന്ന് രണ്ട് വർഷം മുൻപ് ആർഎസ്എസ് ഇടപെടലിനെ തുടർന്നാണ് ജയകൃഷ്ണൻ പ്രസിഡന്റായത്. ഡിസംബര്‍ മൂന്നിന് കാലാവധി തീരുന്നത് വരെ ജയകൃഷ്ണനെ നീക്കം ചെയ്യേണ്ടതില്ലെന്ന നിലപാടായിരുന്നു ആര്‍എസ്എസിനുള്ളത്.
‘കാപ്പിക്കുരു കള്ളൻ കുമ്പളയിലേക്ക്’; സുരേന്ദ്രനെതിരെ പോസ്റ്ററുകൾ