കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കെതിരെ ഉയർന്ന് വന്ന പീഡന പരാതി അത്യന്തം ഗൗരവമുള്ളതാണെന്ന് ഡിവൈഎഫ്ഐ. എൽദോസ് കുന്നപിള്ളിക്കെതിരെയുള്ള പരാതിയിൽ സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
കാറിൽ വച്ച് കൈയ്യേറ്റം ചെയ്യുകയും പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും കോടതി മുൻപാകെ യുവതി മൊഴി നൽകി എന്നുമാണ് വാർത്തകൾ വന്നിട്ടുള്ളത്. യുവതി ഇത് സംബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതി കോവളം പോലീസിന് കൈമാറിയിരിക്കയാണ്. പോലീസിന് മുമ്പാകെ മൊഴി മാറ്റിപ്പറയാൻ കടുത്ത സമ്മർദ്ദവും ഭീഷണിയും പണവും വാഗ്ദാനവും ഉൾപ്പെടെ ഉണ്ടായന്ന് യുവതി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
വിഷയം ഒതുക്കാൻ കെ പി സി സി നേതൃത്വം ഇടപെട്ടത് ഗൗരവപൂർവ്വം കാണേണ്ടതാണ്. കോൺഗ്രസ് ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കണം. പാലക്കാട് യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിരിൽ പീഡനത്തിനെതിരായി പരാതി കൊടുത്ത പെൺകുട്ടിയെ സ്വാധീനിച്ച സംഭവങ്ങൾ നേരത്തേ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എൽദോസ് കുന്നപ്പള്ളിക്കെതിരെയുള്ള പരാതിയിൽ സമഗ്ര അന്വേഷണം നടത്തി
നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നുവെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.
EXCLUSIVE.. എംഎൽഎ തന്നെ മർദ്ദിച്ചത് റൂമെടുത്ത് താമസിക്കാൻ തയ്യാറാവത്തതിനെന്ന് യുവതി