കേരളത്തിൽ ആർഎസ്എസിനെ നിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അഭിഭാഷകൻ പോലീസിന് പരാതി നൽകി. ഹൈക്കോടതി അഭിഭാഷകൻ അനൂപ് വി ആറാണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്.
രാജ്യത്തെ ജനസംഖ്യയിൽ മതാടിസ്ഥാനത്തിൽ അസന്തുലിതാവസ്ഥ നിലനിൽക്കുന്നുവെന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിൻ്റെ പ്രസ്താവന യാഥാർത്ഥ്യത്തോട് തരിമ്പും ചേർന്ന് നിൽക്കുന്നതെല്ലെന്ന് കണക്കുകളും വസ്തുതകളും അടിവരയിടുന്നു. മുസ്ലീങ്ങളെയാണ് ഈ പ്രസ്താവനയിലൂടെ ഭാഗവത് ഉദ്ദേശിക്കുന്നതെങ്കിലും ഭാഗവതിൻ്റെ ഈ ആരോപണം സത്യവുമായി പുലബന്ധമില്ലാത്ത പെരും നുണയാണ്.
ആലപ്പുഴയിലും പാലക്കാടും നടന്ന വർഗീയ കൊലപാതകങ്ങളിൽ ആർ.എസ്.എസുകാർ പ്രതിസ്ഥാനത്തുള്ള കാര്യവും പരസ്യമായി ആയുധ പരിശീലനം നടത്തിയതിന് ആർ.എസ്.എസ് അനുബന്ധ സംഘടനയ്ക്ക് എതിരെ സംസ്ഥാനത്ത് നിലവിൽ കേസുള്ളതും പരാതിയിൽ പരാമർശിച്ചിട്ടുണ്ട്. ദേശവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായി പ്രവർത്തിക്കുന്ന ആർ.എസ്.എസിനെ നിരോധിക്കണമെന്നാണ് അനൂപിൻ്റെ ആവശ്യം.
ആർഎസ്എസിനെ ഒഴിവാക്കി പോപ്പുലർ ഫ്രണ്ടിനെ മാത്രം നിരോധിച്ചിട്ടെന്തു കാര്യം?