സിപിഎം കാട്ടാക്കട ഏരിയാ സെക്രട്ടറിയുടെ വീടിന് നേരെ ആര് എസ് എസ് ആക്രമണം. ഏരിയാ സെക്രട്ടറി കെ ഗിരിയുടെ വീടിന് നേരെ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ഓട്ടോയിലെത്തിയ സംഘം വീടിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ വീടിൻ്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു .
ജില്ലയില്‍ സിപിഎം നേതാക്കളുടെ വീടുകള്‍ക്കും ഓഫീസുകള്‍ക്കും നേരെ ആര് എസ് എസ് നിരന്തരം ആക്രമണം അഴിച്ചുവിടുകയാണ്. അടുത്തിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂര്‍ നാഗപ്പൻ്റെ വീടിന് നേരെ ആര് എസ് എസുകാര്‍ ആക്രമണം നടത്തിയിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയും കല്ലേറുണ്ടായി. വഞ്ചിയൂരിൽ എൽഡിഎഫ് നടത്തിയ വികസന ജാഥയ്ക്കു നേരെയും അടുത്തിടെ
ആക്രമണമുണ്ടായിരുന്നു