പോപ്പുലര്‍ ഫ്രണ്ടിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പോപ്പുലര്‍ ഫ്രണ്ടെന്ന അക്രമസംഘടന ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെയും ജനാധിപത്യവാദികളുടെയും താല്പര്യങ്ങള്ക്ക് പൂര്‍ണ്ണമായും എതിരാണ്. ഇവര്‍ മുസ്ലിം താല്പര്യം സംരക്ഷിക്കുന്നുവെന്ന് പറയുന്നത് ഐഎസ് മുസ്ലിങ്ങള്‍ക്കായി നിലകൊള്ളുന്നുവെന്ന് പറയുന്ന പോലെയാണെന്നും എം എ ബേബി പറഞ്ഞു.
താലിബാനും ഐഎസും ഒക്കെ, ഓരോരോ ഘട്ടങ്ങളില്‍ മുസ്ലിങ്ങള്‍ക്കെതിരെ അമേരിക്കന്‍ ഏജന്‍സികള്‍ തന്നെ പണം മുടക്കി കൗശലപൂര്‍വ്വം ഉണ്ടാക്കിയവയാണെന്നത് ഇന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതുപോലെ പിഎഫ്ഐ സംഘടിപ്പിക്കുന്ന അക്രമങ്ങള്‍കൊണ്ട് ഇന്ത്യയില്‍ ആകെ ഉപയോഗമുള്ളത് ആര് എസ് എസിനാണ്. രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കണം എന്ന് വിശ്വസിക്കുന്ന ഈ സംഘടന ഏറ്റവും കൂടുതല്‍ ആക്രമിച്ചിട്ടുള്ളത് സിപിഎം പ്രവര്‍ത്തകരെ ആണ്.
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ പൗരത്വാവകാശം പ്രശ്നത്തിലാക്കാന്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള നരേന്ദ്രമോഡി സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ അതിനെതിരായ പ്രതിഷേധത്തില്‍ പിഎഫ്ഐയെ പങ്കെടുപ്പിക്കരുത് എന്ന് നിര്‍ബന്ധിച്ചത് സിപിഐ എം ആണ്. മുസ്ലിം ലീഗ് അടക്കമുള്ള കേരളത്തിലെ മുസ്ലിം സംഘടനകള്‍ അവരോട് രഹസ്യമായും പരസ്യമായും ചങ്ങാത്തം കൂടി. ദില്ലിയില്‍ സമാധാനപരമായി നടന്ന സിഎഎ വിരുദ്ധ സമരത്തിന്റെ മറവില്‍ ആര്‍എസ്എസും പിഎഫ്ഐയും ചേര്‍ന്നാണ് ഒളിഞ്ഞും തെളിഞ്ഞും ദില്ലി കലാപം ഉണ്ടാക്കിയത്. മതസൗഹാര്‍ദ്ദവും മതസ്വാതന്ത്ര്യവും മതേതരത്വവും ഭരണഘടനാമൂല്യങ്ങളും പുലരണമെങ്കില്‍ ആര് എസി എസിനെപ്പോലെ പി എഫ് ഐയെയും വര്‍ജിക്കണമെന്ന് ബേബി പറഞ്ഞു.
കുരുക്ക് മുറുകി; ഹർത്താൽ ആഹ്വാനം ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാക്കൾ മുങ്ങി