2017ല്‍ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ബോംബെറിഞ്ഞ കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വിദേശത്തായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നാദാപുരം പുറമേരി സ്വദേശി കൂരോരത്ത് വീട്ടില്‍ നജീഷ് (40) ആണ് അറസ്റ്റിലായത്. ഇയാള്‍ സംഭവ ശേഷം വിദേശത്തേക്ക് കടന്നിരുന്നു. ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കേരള പോലീസിന് കൈമാറുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.
2017 ജൂണ്‍ ഏഴിന് പുലര്‍ച്ചെ ഒന്നരയോടെയാണ് ജില്ലാക്കമ്മിറ്റി ഓഫീസിനു നേരെ ആര്‍എസ്എസ് ക്രിമിനല്‍ സംഘം ബോംബെറിഞ്ഞത്. ജില്ലാ സെക്രട്ടറി പി മോഹനന്‍ ഓഫീസിലെത്തുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പായിരുന്നു ആക്രമണം. കേസില്‍ രണ്ടു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.