തിരുവനന്തപുരം: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആർ.എസ് എസ് മേധാവി മോഹൻ ഭാഗവതിനെ കണ്ടതിൽ എന്താണ് തെറ്റ്, ആർഎസ്എസ് നിരോധിത സംഘടന ആണോ. ആർഎസ്എസിൻ്റെ നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. അവരുമായി നല്ല ബന്ധമാണ്. 1986 മുതലുള്ള ബന്ധമാണ്. മോഹൻ ഭാഗവതുമായി നടത്തിയത് സ്വകാര്യ കൂടിക്കാഴ്ചയാണ് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
ആർഎസ്എസ് തലവൻ മോഹൻ ഭാഗവതുമായി ഗവർണർ കഴിഞ്ഞ ദിവസം തൃശൂരിൽ രഹസ്യകൂടിക്കാഴ്ച നടത്തിയിരുന്നു. ന്യൂനപക്ഷ വിഭാഗക്കാർ രാഷ്ട്രപതി, ഉപരാഷ്ട്രപതി പദവികളിൽ വേണ്ടെന്ന ആർഎസ്എസ് നിലപാടിനെത്തുടർന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന് ഉപരാഷ്ട്രപതി പദം നഷ്ടമായത്. ഇപ്പോൾ ഗവർണർ പദവിയിൽ ഒരവസരം കൂടി ആരിഫ് മുഹമ്മദ് ഖാൻ ലക്ഷ്യമിടുന്നുണ്ട്. എന്നാൽ മോദിക്കും അമിത് ഷായ്ക്കും ഗവർണർ പദവിയിൽ ആർക്കും ഒന്നിൽ കൂടുതൽ അവസരം നൽകരുതെന്ന നിലപാടാണ്. ഈ സാഹചര്യത്തിൽ ആർഎസ്എസ് നേതൃത്വത്തെ സ്വാധീനിച്ച് വീണ്ടും അവസരം നേടാൻ ലക്ഷ്യമിട്ടാണ് ആർഎസ്എസ് വേദികളിൽ ആരിഫ് മുഹമ്മദ് ഖാൻ തുടർച്ചയായി പ്രത്യക്ഷപ്പെടുന്നത്.
ആർഎസ്എസ് സംഘടനയായ പ്രജ്ഞാപ്രവാഹ് അസമിലെ ഗുവാഹത്തിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായി പങ്കെടുക്കാനിരിക്കെയാണ് ആർഎസ്എസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയത്.
https://t21media.com/news/kerala/2022/09/19/social-media-trolls-governor-on-farce-pressmeet/
1 Comment
Pingback: ഉണ്ടയില്ലാ വെടിയായി ഗവര്‍ണറുടെ ‘തെളിവ്’; പുറത്തുവിട്ടത് പഴയ ചരിത്രകോണ്‍ഗ്രസ് ദൃശ്യങ്ങളും മു