നേമം: തിരുവനന്തപുരത്ത് കഞ്ചാവ് മാഫിയയുടെ ആക്രമത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റു. DYFI നേമം മേഖല കമ്മിറ്റിക്കു കീഴിലെ പൂഴിക്കുന്ന് യൂണിറ്റിലെ പ്രവർത്തകർക്കാണ് പരിക്കേറ്റത്. പൂഴിക്കുന്ന് യൂണിറ്റ് പ്രസിഡന്റ് ശരത്ത്, യൂണിറ്റ് കമ്മിറ്റിയംഗം ഷൈജു, സിപിഐ(എം) പൂഴിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി സജി എന്നിവരെയാണ് സംഘം ആക്രമിച്ചത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നേമം സ്റ്റുഡിയോ റോഡിന് സമീപം ഇന്നലെ രാത്രിയായിരുന്നു ആക്രമണമുണ്ടായത്. രാത്രി നേമം സ്റ്റുഡിയോ റോഡിന് സമീപം മഠവിളയില്‍ അത്തപ്പൂക്കളമൊരുക്കുകയായിരുന്ന പ്രവര്‍ത്തകര്‍ക്കു നേരെയാണ് ആയുധവുമായെത്തിയ ഏഴംഗ ക്രിമിനല്‍ സംഘം ആക്രമണം അഴിച്ചു വിട്ടത്. പ്രവർത്തകരെ അക്രമിസംഘം വെട്ടിപ്പരിക്കല്‍പ്പിക്കുകയായിരുന്നു.