താന്‍ ബിജെപി പ്രവര്‍ത്തകന്‍ തന്നെയെന്ന് സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാന്‍ വധക്കേസിലെ പ്രതി. കേസിലെ പതിനൊന്നാം പ്രതി ജിനേഷാണ് ബിജെപി പ്രവര്‍ത്തകനാണെന്ന് സമ്മതിച്ചത്. ബിജെപി ചേമ്പന ബൂത്ത് പ്രസിഡന്റാണ് താനെന്ന് ജിനേഷ് വ്യക്തമാക്കി. തെളിവെടുപ്പ് നടത്തവെയാണ് ജിനേഷ് തൻ്റെ ബിജെപി ബന്ധം സ്ഥിരീകരിച്ചത്. ഷാജഹാൻ്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന ആര്‍ എസ് എസ് – ബിജെപി അവകാശവാദം പൂര്‍ണമായും പൊളിക്കുന്നതാണ് ജിനേഷിൻ്റെ വാക്കുകള്‍
പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനാണ് ജിനേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജിനേഷ് പ്രതികളെ ഒളിപ്പിക്കാന്‍ ബിജെപി ജില്ലാ നേതാവിൻ്റെ സഹായം തേടിയെന്ന് സൂചനയുണ്ട്. ഇവരെ ഒളിപ്പിക്കും മുന്‍പ് ജിനേഷ് ബിജെപി ജില്ലാ നേതാവിനെ ഫോണില്‍ ബന്ധപ്പെട്ടുവെന്നാണ് വിവരം.
കേസിലെ മറ്റൊരു പ്രതിയായ ആവാസിൻ്റെ ബിജെപി ബന്ധവും നേരത്തെ പുറത്തുവന്നിരുന്നു. ആവാസ് കല്ലേപ്പിള്ളി ശാഖയിലെ മുന്‍ ആര്‍എസ് എസ് മുഖ്യശിക്ഷകായിരുന്നു. ഇയാള്‍ മലമ്പുഴ നിയമസഭാ സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് നോട്ടീസും പിടിച്ചുനില്‍ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.