സിപിഎം മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗം എസ് ഷാജഹാനെ കൊല്ലാന്‍ നിര്‍ദേശം നല്കിയ ആര്‍എസ്എസ് പ്രവര്ത്തകന് പൊലീസ് കസ്റ്റഡിയില്‍. കുന്നങ്കാട്ടെ സിദ്ധാര്‍ഥനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ മലമ്പുഴ പ്രദേശത്തെ ആര്‍എസ്എസിന്റെ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നവരില് പ്രധാനിയാണ്.. സിദ്ധാര്ത്ഥന് കേസിലെ പ്രതിയായ ശിവരാജൻ്റെ സഹോദരനാണ്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്
ഷാജഹാനെ രക്ഷാബന്ധന് ദിവസത്തില്‍ കൊലപ്പെടുത്താനായിരുന്നു ശ്രമം. എന്നാല്‍ ആസൂത്രണം പരാജയപ്പെട്ടു. ഈ സാഹചര്യത്തില്‍ പ്രതികള്‍ ആഗസ്റ്റ് 14ന് ബോധപൂര്‍വം ഷാജഹാനുമായി തര്ക്കമുണ്ടാക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഷാജഹാനുമായി തര്‍ക്കമുണ്ടായി രണ്ട് മിനിട്ടിനകം പ്രതികള്‍ ആയുധങ്ങളുമായി എത്തിയതും ആസൂത്രണത്തിന്റെ തെളിവായി പൊലീസ് കണക്കാക്കുന്നു.
അതേസമയം, പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിയ മലമ്പുഴയിലെ ചേമ്പന വാര്‍ഡ് ബിജെപി സെക്രട്ടറിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ ജിനേഷിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. കേസില്‍ ഇയാളും പ്രതി യാകും