പാലക്കാട്ടെ സിപിഎം നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആര് എസ് എസ് പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നവീന്‍ ശബരീഷ് അനീഷ് ,സുജീഷ് എന്നീ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
അതേസമയം ഷാജഹാനെ കൊലപ്പെടുത്താന്‍ മൂന്നു പേര്‍ക്ക് ആര്‍എസ്എസ് പരിശീലനം ലഭിച്ചതായി വിവരങ്ങള്‍ പുറത്തുവന്നു. കൊലയില്‍ നേരിട്ട് പങ്കെടുത്ത ശബരീഷ്, അനീഷ്, സുജീഷ് എന്നിവര്‍ക്കാണ് ആര്‍എസ്എസ് ആയുധപരിശീലനം നല്‍കിയത്. അതോടൊപ്പം മാരകായുധങ്ങളും നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.