നിരാലംബ വിഭാഗങ്ങളെ ഹിന്ദുവിഭാഗത്തിൽ ചേർത്തുനിർത്താൻ ആർഎസ്എസ് പ്രവർത്തകർ ഗോമാംസം കഴിക്കാൻ മടികാട്ടേണ്ടിതില്ലെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. നാഗ്പുരിൽ വിദ്യാർഥികളെ അഭിസംബോധനചെയ്യവെയാണ് പരാമർശം. സസ്യാഹാരികളായ ആർഎസ്എസ് നേതാക്കൾ അന്തർജാതി സമൂഹ വിരുന്നിൽ അധഃസ്ഥിതി വിഭാഗങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ പശുമാംസം യാതൊരു മടിയുമില്ലാത്ത കഴിക്കാൻ തയാറായിട്ടുണ്ടെന്ന കഥയും ഭാഗവത് പരാമർശിച്ചു.
സമൂഹത്തിൽ ജാതി വിവേചനം നിലനിൽക്കുന്നിടത്തോളം സംവരണം നിലനിൽക്കുമെന്നും 2000 വർഷമായി ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി 200 വർഷം കഷ്ടപ്പെടാൻ ജനങ്ങൾ തയ്യാറാകണമെന്നും മോഹൻ ഭാഗവത് വിദ്യാർഥിയുടെ ചോദ്യത്തിന് മറുപടി നൽകി. സംവരണം ആവശ്യപ്പെട്ട് മറാത്തവിഭാഗം മഹാരാഷ്ട്രയിൽ പ്രക്ഷോഭം ശക്തമാക്കിയ സാഹചര്യത്തിലാണ് പരാമർശം. സംവരണ സമ്പ്രദായം പുനഃപരിശോധിക്കണമെന്ന് ബിഹാർ തെരഞ്ഞെടുപ്പുവേളയിൽ മോഹൻ ഭാഗവത് ആവശ്യപ്പെട്ടിരുന്നു.