മുംബൈ: “കേരള സ്റ്റോറി’യെ കുറിച്ചുള്ള സമൂഹമാധ്യമ കുറിപ്പിനെ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ മഹാരാഷ്‌ട്രയിൽ ഒരു മരണം. വിദർഭ മേഖലയിലെ അകോലയിൽ വിലാസ് ഗെയ്‌ക്‌വാദ് (40) ആണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. വ്യാപകമായി വാഹനങ്ങൾ കത്തിച്ചു. സംഭവത്തിൽ 130 പേർ പിടിയിലായി.
സമൂഹമാധ്യമത്തിലെ പരാമർശത്തിൽ പ്രതിഷേധിച്ച് അകോല പോലീസ് സ്റ്റേഷന് പുറത്ത് ഒരു വിഭാഗം തടിച്ചുകൂടിയതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ഇരുവിഭാഗവും തമ്മിൽ വ്യാപക കല്ലേറുണ്ടായി. വാഹനങ്ങൾ വ്യാപകമായി കത്തിച്ചു. മേഖലയിൽ നിശാനിയമം പ്രഖ്യാപിച്ചു. ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. സംഘർഷത്തിൽ പരിക്കേറ്റ ഇലക്ട്രീഷ്യനായ വിലാസ് ഗെയ്‌ക്‌വാദ് (40) ആണ് മരിച്ചത്. സ്ഥലം സന്ദർശിച്ച ബിജെപി നേതാവായ മന്ത്രി ഗിരീഷ് മഹാജൻ സംഘർഷം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ആരോപിച്ചു.