ന്യൂഡൽഹി: 2002ലെ ഗുജറാത്ത് കലാപക്കേസിലെ 26 പ്രതികളെയും കോടതി വെറുതെ വിട്ടു. ഗുജറാത്ത് കലാപത്തിലെ കൂട്ടബലാത്സംഗം, കൂട്ടക്കൊലപാതകം അടക്കമുള്ള കേസുകളിലെ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. പഞ്ച്മഹൽ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വെറുതെ വിട്ടത്.
പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്നും വിചാരണക്കിടെ 13 പ്രതികൾ മരിച്ചെന്നും അഡീഷണൽ സെഷൻസ് ജഡ്ജി ലീലാഭായ് ചുദാസാമ കോടതി ഉത്തരവിൽ പറഞ്ഞു.
ഗുജറാത്തിലെ കലോലിൽ നടന്ന വ്യത്യസ്ത സംഭവങ്ങളിൽ 12ലധികം പേരെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ 26 പേരെയാണ് കോടതി വെറുതെ വിട്ടത്. 39 പേരാണ് പ്രതി പട്ടികയിലുണ്ടായിരുന്നത്. ഇവരിൽ 13 പേർ വിചാരണക്കാലത്ത് മരിച്ചിരുന്നു.