തെലങ്കാലനയിലെ റേഷന്‍ കടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഇല്ലാത്തതിന് കളക്ടറെ പരസ്യമായി ശാസിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. സഹീറാബാദ് മണ്ഡലത്തിലെ റേഷന്‍ കടയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ധനമന്ത്രി കാമറെഡ്ഢി ജില്ലാ കലക്ടര്‍ ജിതേഷ് പാട്ടിലിനെ പരസ്യമായി ശാസിച്ചത്.
റേഷന്‍ കട സന്ദര്‍ശനത്തിന്റ ദൃശ്യങ്ങള്‍ നിര്‍മലാ സീതാരാമൻ്റെ ഓഫീസിൻ്റെ പേരിലുള്ള ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു.
– Under PMGKAY, entire cost on 5kg foodgrains given free is borne by Modi Govt
– Under NFSA, more than 80% of cost of foodgrains is borne by the Modi Govt
Is there any objection to poster/banner of PM Modi being displayed at ration shops?
– Smt @nsitharaman. @BJP4Telangana pic.twitter.com/2Kb0SSRLwZ
— NSitharamanOffice (@nsitharamanoffc) September 2, 2022
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരം 5 കിലോ ഭക്ഷ്യധാന്യം കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നതാണ്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഭക്ഷ്യധാന്യങ്ങളുടെ 80 ശതമാനം ചെലവും വഹിക്കുന്നതും കേന്ദ്ര സര്‍ക്കാരാണ്. പിന്നെ എന്തുകൊണ്ട് മോദിയുടെ ചിത്രം റേഷന്‍ കടയില്‍ വയ്ക്കുന്നില്ലെന്ന് ചോദിച്ചാണ് കേന്ദ്ര മന്ത്രിയുടെ ശാസന
റേഷന്‍ കടയില്‍ പ്രധാനമന്ത്രിയുടെ ചിത്രമടങ്ങിയ ഫ്ളക്സ് വയ്ക്കണമെന്നും അത് ആരും നശിപ്പിക്കുന്നില്ലെന്ന് കളക്ടര്‍ ഉറപ്പാക്കണമെന്നും നിര്‍മലാ സീതാരാമന് പറയുന്നതും വീഡിയോയില്‍ കാണാം.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരം സൗജന്യ റേഷന്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അതതു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെട്ട ബാനറുകള്‍ സ്ഥാപിക്കാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു.