കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എം പി വരുണ്‍ഗാന്ധി. തൊഴില്‍ നിരക്ക് കുറയുന്നത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാരിനെതിരായ വരുണ്‍ ഗാന്ധിയുടെ വിമര്‍ശനം. അഞ്ച് വര്‍ഷത്തിനിടെ തൊഴില്‍ നിരക്ക് കുത്തനെ ഇടിഞ്ഞതായി വരുണ്‍ ഗാന്ധി കുറ്റപ്പെടുത്തി. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമിയുടെ കണക്കുകള്‍ ഉദ്ധരിച്ചായിരുന്നു ബിജെപി നേതാവിൻ്റെ വിമര്‍ശനം. CMIEയുടെ കണക്ക് പ്രകാരം 20.9 ശതമാനമായിരുന്ന തൊഴില്‍ നിരക്ക് ഇപ്പോള്‍ 10.9 ശതമാനമായി കുറഞ്ഞിരിക്കുന്നു. കഷ്ടപ്പെടുന്ന ഇന്ത്യന്‍ യുവത്വം ഇനിയും എത്ര കാലം കാത്തിരിക്കണമെന്നും പിലിബിത്തില്‍ നിന്നുള്ള എംപിയായ വരുണ്‍ ഗാന്ധി ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു വരുണ്‍ ഗാന്ധിയുടെ പ്രതികരണം.
युवाओं में रोजगार दर 20.9% से घटकर 10.4% रह गयी है, यह पिछले 5 वर्षों में सबसे न्यूनतम स्तर पर है।
हाल ही में प्रधानमंत्री जी ने सभी विभागों से रिक्त पड़े 10 लाख पदों को भरने का आग्रह किया, पर अब तक कोई भी विभाग ठोस कार्य योजना नहीं बना सका।
संघर्षशील युवा कब तक इंतजार करेगा? pic.twitter.com/AwZl4LensB
— Varun Gandhi (@varungandhi80) September 1, 2022
വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലെ ഒഴിവുകള്‍ നികത്താന്‍ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെയും വരുണ്‍ഗാന്ധി വിമര്‍ശനമുന്നയിച്ചു. വ്യക്തമായ പദ്ധതിയില്ലാത്ത വെറും നിര്‍ദേശം മാത്രമാണിതെന്ന് വരുണ്‍ ഗാന്ധി ആരോപിച്ചു.