സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ ആർഎസ്എസ് നേതാവ് വി ഡി സവർക്കറെ വാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ പ്രധനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. ബാപു, നേതാജി സുഭാഷ് ചന്ദ്രബോസ്, ബാബാസാഹിബ് അംബേദ്കർ, വീർ സവർക്കർ എന്നിവർ രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ചതിൽ പൗരന്മാർ അവരോട് എന്നും കടപ്പെട്ടിരിക്കുന്നു എന്ന് മോഡി പറഞ്ഞു.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവാണ് ഇന്ത്യ-പാക് വിഭജനത്തിന് കാരണമെന്ന് കഴിഞ്ഞ ദിവസം ബിജെപി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് വി ഡി സവർക്കറെ മോഡി മഹാനായി ചിത്രീകരിച്ചത്. കഴിഞ്ഞ ദിവസം സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് ജവഹർലാൽ നെഹ്‌റുവിനെ കർണാടക സർക്കാരും ഒഴിവാക്കിയിരുന്നു. ആസാദി ക അമൃത് മഹോത്സവിൻ്റെ ഭാഗമായി നൽകിയ പത്ര പരസ്യത്തിലാണ് നെഹ്രുവിനെ ഒഴിവാക്കിയത്