Author: T21 Media

ഗാസയിൽ ഇസ്രയേൽ നടത്തുന്ന കടന്നാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യുഎൻ പൊതുസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൻ്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്ന മോദി സർക്കാർ നടപടിയെ സിപിഎമ്മും സിപിഐയും സംയുക്ത പ്രസ്താവനയിൽ ശക്തമായി അപലപിച്ചു. യു എൻ പൊതുസഭ വൻഭൂരിപക്ഷത്തോടെ പാസാക്കിയ പ്രമേയത്തിൻ്റെ വോട്ടെടുപ്പിൽനിന്ന്‌ ഇന്ത്യ വിട്ടുനിന്നത്‌ നടുക്കം സൃഷ്ടിക്കുന്നതാണെന്ന്‌ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും ചേർന്ന് പുറപ്പെടുവിച്ച പ്രസ്‌താവനയിൽ പറഞ്ഞു. ജനങ്ങളെ സംരക്ഷിക്കാനും നിയമപരവും മാനുഷികവുമായ ബാധ്യതകൾ മാനിച്ചും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നാണ്‌ യുഎൻ പ്രമേയം. അമേരിക്ക – ഇസ്രയേൽ – ഇന്ത്യ ചങ്ങാത്തം ദൃഢമാക്കാനുള്ള മോദിസർക്കാരിൻ്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്യത്തിൻ്റെ വിദേശനയം രൂപപ്പെടുത്തുന്നതെന്ന് ഈ നടപടി വ്യക്തമാക്കുന്നു. പലസ്‌തീൻ വിഷയത്തിൽ ഇന്ത്യ സ്വീകരിച്ചു വന്ന നിലപാടാണ് ഇതിലൂടെ നിഷേധിക്കുന്നത്. യുഎൻ പൊതുസഭ പ്രമേയം അംഗീകരിച്ചിട്ടും വംശഹത്യ ലക്ഷ്യമിട്ട്‌ ഗാസയിൽ കര – വ്യോമ ആക്രമണങ്ങൾ ഇസ്രയേൽ ശക്തമാക്കി. 22 ലക്ഷം പലസ്‌തീൻകാർ…

Read More

T 21 മീഡിയയിലെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായി സാമൂഹ്യ മാധ്യമങ്ങളിലൂടെ ലൈംഗികാധിക്ഷേപം നടത്തിയ നെയ്യാറ്റിന്‍കര സ്വദേശി അലക്‌സിനെ സൈബര്‍ പൊലീസ് അറസ്റ്റു ചെയ്തു. അംജിത് രാജ് പിവി എന്ന വ്യാജ ഫേസ്ബുക്ക് ഐഡി ഉപയോഗിച്ചായിരുന്നു അത്യന്തം ഹീനമായ സൈബര്‍ ആക്രമണം. T 21 അവതാരകരായ പാര്‍വതി ഗിരികുമാര്‍ , സൗമ്യ സിഎം എന്നിവരെയാണ് ഇയാളുടെ വ്യാജ ഐഡി വഴി അപമാനിച്ചത്. കോണ്‍ഗ്രസിന്റെ സൈബര്‍ ടീമിലുള്ള കോട്ടയം കുഞ്ഞച്ചന്‍ എന്ന അബിന്‍ കോടങ്കരയെ നേരത്തേ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാര്‍വതിക്കും സൗമ്യക്കും നേരെ നടന്ന നീചമായ ലൈംഗികാധിക്ഷേപത്തെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായ ഇയാളെ അറസ്റ്റു ചെയ്തത്.

Read More

കോഴിക്കോട്: അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മുൻ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവർത്തക പരാതി നൽകി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കാണ് ഷിദ ജഗത് പരാതി നൽകിയത്. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങളും പോലീസിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. പരാതി നടക്കാവ് പോലീസിന് കൈമാറിയിട്ടുണ്ടെന്ന് കമീഷണർ അറിയിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്നതും മോശം ഉദ്ദേശത്തോടെയുമുള്ള പെരുമാറ്റവും സുരേഷ് ഗോപിയിൽ നിന്നുണ്ടായെന്നും പരാതിയിൽ പറയുന്നു.

Read More

ഉപേക്ഷിക്കപ്പെട്ട് ശിശുക്ഷേമസമിതിയിൽ എത്തിയ കുരുന്നുകളിൽ 49 പേർ പുതിയ ജീവിതത്തിലേക്ക് കടന്നു. വിവിധ വികസിത രാജ്യങ്ങളിലും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നിന്നുള്ളവരാണ് കുഞ്ഞുങ്ങളെ ദത്തെടുത്തത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരും ഈ കുഞ്ഞുങ്ങൾക്ക് രക്ഷകർത്താക്കളായി. ഈ വർഷം മാത്രം ഇതുവരെ 49 കുട്ടികൾക്കാണ്‌ ദത്തുവഴി കുടുംബമുണ്ടായത്‌. ഇതിൽ 10 പേരെ യൂറോപ്പിലെ വിവിധ വികസിത രാജ്യങ്ങളിലേക്കാണ് ദത്ത്‌ നൽകിയത്. ആറ്‌ ദത്തെടുക്കൽ കേന്ദ്രങ്ങൾ, മൂന്ന്‌ ശിശുപരിചരണ സ്ഥാപനങ്ങൾ, ബാലികാമന്ദിരം, 150ലേറെ ക്രഷെ എന്നിവയുടെ നടത്തിപ്പ് ശിശുക്ഷേമ സമിതിയുടെ ചുമതലയിലാണ്. സർക്കാർ ധനസഹായത്തിനു പുറമെ സമൂഹത്തിലെ സുമനസ്സുകളുടെയും സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായവും സമിതിയ്ക്ക് പിന്തുണയാവുന്നു. ഇതിനിടെയാണ്‌ ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിനെതിരെ (ഐസിസിഡബ്ല്യു) സിബിഐ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ രക്ഷാധികാരി പദവിയിൽനിന്ന്‌ ഒഴിവാക്കണമെന്ന ആവശ്യവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ രംഗപ്രവേശം. ഐസിസിഡബ്ല്യുവിൽ സംസ്ഥാന ശിശുക്ഷേമ സമിതി അഫിലിയേറ്റ് ചെയ്തിരുന്നു എന്നതാണ്‌ കാരണമായി പറഞ്ഞത്‌. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ വരവുചെലവ്‌…

Read More

മലപ്പുറം: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ഹൈക്കോടതി ശരിവച്ചു. ജില്ലാ ബാങ്ക് ലയനത്തിന് വേണ്ടി സംസ്ഥാന സർക്കാർ കൊണ്ടുവന്ന സഹകരണ നിയമഭേദഗതി നിയമാനുസൃതമാണെന്ന് ഹൈക്കോടതി വിലയിരുത്തി. നിയമഭേദഗതി കേന്ദ്ര ബാങ്കിങ്‌ നിയമത്തിന് വിരുദ്ധമായതിനാൽ ലയനം അസാധുവാണെന്ന റിസർവ് ബാങ്ക്‌ വാദവും കോടതി അംഗീകരിച്ചില്ല. ലയനത്തിനുമുമ്പ്‌ പൊതുയോഗം ചേർന്ന് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അനുകൂലപ്രമേയം പാസാക്കണമെന്ന കേന്ദ്ര ബാങ്കിങ്‌ ഭേദഗതിക്ക്‌ വിരുദ്ധമാണ് സംസ്ഥാന നിയമമെന്ന ഹർജിക്കാരുടെ വാദവും ജസ്റ്റിസ് പി ഗോപിനാഥ് തള്ളി. സഹകരണ രജിസ്ട്രാറുടെ ഉത്തരവ് ചോദ്യംചെയ്ത് യുഡിഎഫ് നേതാക്കളായ യു എ ലത്തീഫ് എംഎൽഎ, പി ടി അജയമോഹൻ എന്നിവരും മലപ്പുറം ജില്ലയിലെ 93 പ്രാഥമിക സഹകരണസംഘങ്ങളും സമർപ്പിച്ച ഹർജികളിലാണ് കോടതി ഉത്തരവ്. റിസർവ്‌ ബാങ്ക്‌ ലൈസൻസിൽ പ്രവർത്തിക്കുന്ന ബാങ്കിന് കേന്ദ്രനിയമം ബാധകമാണെന്ന ഹർജിക്കാരുടെ വാദം കോടതി തള്ളി. ബാങ്കിങ്‌ കാര്യങ്ങൾക്കുമാത്രമാണ് കേന്ദ്രനിയമം ബാധകമെന്നും സഹകരണസംഘങ്ങളുടെ ലയനത്തിന് സംസ്ഥാന നിയമം പാലിക്കണമെന്നും കോടതി വ്യക്തമാക്കി.…

Read More

കേരളത്തിൽ ഒരു അതിവേഗ തീവണ്ടി കാലഘട്ടത്തിൻ്റെ ആവശ്യമാണ്, അനിവാര്യതയുമാണ്. അതിനുള്ള പദ്ധതികൾക്ക് അള്ളുവച്ചിട്ട് എളുപ്പ വഴിയിൽ ക്രിയ ചെയ്യാൻ നോക്കിയതിൻ്റെ ഫലമാണ് ഇപ്പോൾ ആളുകൾ അനുഭവിക്കുന്ന കഷ്ടപ്പാട് – മുരളി തുമ്മാരുകുടി എഴുതുന്നു മൂന്നാമത്തെ വന്ദേ ഭാരത് വരുമ്പോൾ കേരളത്തിലേക്ക് മൂന്നാമത്തെ വന്ദേ ഭാരത് വരുന്നു എന്നറിയുന്നു. സന്തോഷം. ഇതിൽ നിന്നും മൂന്നു കാര്യങ്ങൾ ആണ് സ്പഷ്ടമാകുന്നത് 1. ഓടുന്ന രണ്ടു വന്ദേ ഭാരത് ട്രെയിനുകളും “ഹൌസ് ഫുൾ”. അപ്പോൾ വിചാരിച്ച പോലെ അല്ല കാര്യങ്ങൾ, ഇവിടെ “ആർക്കൊക്കെയോ” തിരക്കുണ്ട്. ആളുകളുടെ സമയത്തിന് വിലയുണ്ട്, വില കൊടുക്കാൻ ആളുകൾ തയ്യാറാണ്. ഇടക്ക് കയറി നിന്ന് “ഇവിടെ ആർക്കാണ് തിരക്ക്” എന്ന് പറയുന്നവർ ജനങ്ങളിൽ നിന്നും അകലെയാണ്, അകലുകയാണ്. 2. രണ്ടു വന്ദേ ഭാരത് ട്രെയിനുകൾ വന്നപ്പോൾ തന്നെ അതിന്റെ കൃത്യനിഷ്ഠ പാലിക്കാൻ വേണ്ടി മറ്റു ട്രെയിനുകളെ പിടിച്ചിട്ട് ഇപ്പോൾ തന്നെ ട്രെയിൻ യാത്ര ചെയ്യുന്ന ബഹുഭൂരിപക്ഷവും വന്ദേ ഭാരതിന് “നല്ലത് മാത്രം…

Read More

കോഴിക്കോട്: മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കിടെ വനിതാ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ ബിജെപി നേതാവ് സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവർത്തക നിയമനടപടി സ്വീകരിക്കും. ഒക്ടോബർ 27ന് കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയ വൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യൽ കറസ്പോണ്ടൻറിനോട് അപമര്യാദയായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈ വെക്കുകയായിരുന്നു. എന്നാൽ മാധ്യമപ്രവർത്തക അപ്പോൾ തന്നെ കൈ തട്ടിമാറ്റിയിരുന്നു. ഈ സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുമെന്ന് മാധ്യമ പ്രവർത്തക അറിയിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവെയ്ക്കുകയായിരുന്നു. അവർ അപ്പോൾ തന്നെ കൈ തട്ടിമാറ്റിയിരുന്നു. ഇത് ആവർത്തിച്ചപ്പോഴും കൈ തട്ടി മാറ്റേണ്ടി വന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

Read More

തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ ബിജെപി നേതാവ് സുരേഷ് ഗോപി സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് ഡിവൈഎഫ്‌ഐ. സുരേഷ് ഗോപി കേരളത്തിൽ സിനിമാറ്റിക് കോമാളിയായി മാറിയെന്നും ഡിവൈഎഫ്‌ഐ പ്രതികരിച്ചു. മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ആധുനിക ലോകം ഉപേക്ഷിച്ച എല്ലാ ജീർണ്ണതകളെയും താലോലിക്കുന്ന ഒരു സിനിമാറ്റിക് കോമാളിയായി മാറിയ സുരേഷ് ഗോപി എത്ര കപടത നിറഞ്ഞ മാനസികാവസ്ഥയുമായി ആണ് ജീവിക്കുന്നതെന്ന് മാധ്യമ പ്രവർത്തകയോട് പെരുമാറിയ രീതി കണ്ടാൽ വ്യക്തമാകും. മാധ്യമപ്രവർത്തകയോടുള്ള സമീപനം സുരേഷ് ഗോപി പേറുന്ന ജീർണ രാഷ്ട്രീയത്തിൻ്റെ ബാക്കിപത്രമെന്നും ഡിവൈഎഫ്‌ഐ നിലപാട് വ്യക്തമാക്കി.

Read More

കുറച്ചുനാളായി യുഡിഎഫ് നേതൃത്വം എല്ലാ സർക്കാർ പരിപാടികളും ബഹിഷ്കരിക്കുകയാണു പതിവ്. എന്നാൽ വിഴിഞ്ഞത്തുവന്ന ആദ്യ കപ്പലിന്റെ സ്വീകരണത്തിൽ മന്ത്രിമാർക്കൊപ്പം അവരും പങ്കെടുത്തു. മുഖ്യമന്ത്രിയുടെയും മറ്റു രണ്ട് മന്ത്രിമാരുടെയും പ്രസംഗവും കഴിഞ്ഞ് പിന്നെ പ്രതിപക്ഷനേതാവിന്റെ ഊഴമായിരുന്നു. തുടർന്ന് തിരുവനന്തപുരം എം പി ശശി തരൂരും. അടുത്തതായി സ്ഥലം എംഎൽഎ എ വിൻസന്റും. ഇതുപോലൊരു ചടങ്ങിൽ പാലിക്കേണ്ട എല്ലാ ഔചിത്യവും മറന്നുകൊണ്ട് സർക്കാരിനെ ആക്രമിക്കാനും വിഴിഞ്ഞം പദ്ധതി ഉമ്മൻ ചാണ്ടിയുടേതാണെന്നു സ്ഥാപിക്കാനുമായിരുന്നു മൂന്നുപേരുടെയും ശ്രമം. സാധാരണഗതിയിൽ ഇത്തരം സന്ദർഭങ്ങളിൽ സംയമനം പുലർത്താറുള്ള ശശി തരൂർ പോലും സിമന്റ് ഗോഡൗണുകളിൽ ആളുകളെ താമസിപ്പിക്കലല്ല വികസനമെന്നും മറ്റും ആക്രോശിക്കുന്നുണ്ടായിരുന്നു. സിമന്റ് ഗോഡൗണിലെ മത്സ്യകുടുംബങ്ങളുടെ കഥ ഈ സിമന്റ് ഗോഡൗൺ കഥ യുഡിഎഫിന്റെ സ്ഥിരം പല്ലവിയാണ്. യുഡിഎഫിന്റെ കാലത്താണ് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സിമന്റ് ഗോഡൗണുകളിലാക്കിയത്. സത്യപ്രതിജ്ഞ കഴിഞ്ഞതിന്റെ 12-–ാം ദിവസം വലിയതുറ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചിട്ട് അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ എന്നെ വന്നു കണ്ടത്…

Read More

തിരുവനന്തപുരം: സ്‌കൂൾ പാഠപുസ്‌തകങ്ങളിൽ “ഇന്ത്യ” എന്നതിന്‌ പകരം “ഭാരത്‌” എന്ന് മാത്രം മതിയെന്ന എൻസിഇആർടി സമിതിയുടെ ശുപാർശ അംഗീകരിക്കാൻ കഴിയുന്നതല്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ ചരിത്രത്തെക്കുറിച്ചുള്ള ഭാഗവും ഗാന്ധി വധത്തെ തുടർന്നുണ്ടായ ആർഎസ്എസ് നിരോധനത്തെക്കുറിച്ചുള്ള ഭാഗവും ഉൾപ്പെടെ ഏകപക്ഷീയമായി ഒഴിവാക്കിയതിൻ്റെ തുടർച്ചയായാണ് പുതിയ നിർദ്ദേശങ്ങളെ കാണേണ്ടത്. ചരിത്രത്തെ വക്രീകരിക്കുന്ന സംഘപരിവാർ ശ്രമങ്ങൾക്കനുകൂലമായ നിലപാടുകളാണ് എൻസിഇആർടിയിൽ നിന്നും തുടർച്ചയായി ഉണ്ടാവുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പ്: ഇന്ത്യ എന്നതിന് പകരം പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് മാത്രം മതിയെന്ന എൻസിഇആർടി സമിതിയുടെ ശുപാർശ അംഗീകരിക്കാൻ കഴിയുന്നതല്ല. സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നതിനുപകരം ‘ഭാരതം’ എന്ന് തിരുത്താനാണ് എൻസിഇആർടി നിയോഗിച്ച സാമൂഹ്യശാസ്ത്ര സമിതി ശുപാർശ ചെയ്തിരിക്കുന്നത്. ഭരണഘടന നമ്മുടെ രാജ്യത്തെ ഇന്ത്യ എന്നും ഭാരതം എന്നുമാണ് വിശേഷിപ്പിക്കുന്നത്. ഇതിൽ ഇന്ത്യയെന്നത് ഒഴിവാക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയം പകൽ പോലെ വ്യക്തമാണ്. ഇന്ത്യയെന്ന സംജ്ഞ പ്രതിനിധാനം ചെയ്യുന്ന…

Read More