Author: T21 Media

യൂത്ത് കോൺഗ്രസ്സ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ ഐഡി കാർഡ് നിർമിച്ചത് അതീവ ഗൗരവമുള്ള കാര്യമെന്ന് ഡിവൈഎഫ്ഐ. രാജ്യ സുരക്ഷയെ പോലും ബാധിക്കുന്ന കാര്യമാണ് ഇത്. യൂത്ത് കോൺ​ഗ്രസ് നടപടിക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ഡിജിപിക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസ് പ്രവൃത്തി യുവജന സംഘടനകൾക്ക് അപമാനമാണെന്നും വ്യാജ ഐഡി കാർഡുകൾ ഉണ്ടാക്കാനായുള്ള കോടികൾ എവിടെ നിന്ന് കിട്ടിയെന്ന് വ്യക്തമാക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും പ്രസിഡന്റ് വി വസീഫും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബാംഗ്ളൂർ ഉള്ള കമ്പനിയാണ് ഐഡി കാർഡ് ഉണ്ടാക്കാനുള്ള ആപ്പ് നിർമിച്ചു നൽകിയത്. തിരഞ്ഞെടുപ്പ് പോലും ആട്ടിമറിക്കാൻ പറ്റുന്ന ആപ്പ് ആണ് നിർമ്മിച്ചിരിക്കുന്നത്. ഈ ഐഡി കർഡുകൾ മറ്റ് പല ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പോലും ഇത് ഉപയോഗിച്ച് കഴിയും. കേന്ദ്ര സർക്കാരിനും ഇതിൽ ഉത്തരവാദിത്വം ഉണ്ടെന്നും കൃത്യമായി അന്വേഷണം വേണമെന്നും ഡിവൈഎഫ്ഐ പറഞ്ഞു.

Read More

യൂത്ത്‌ കോൺഗ്രസ്‌ തെരഞ്ഞെടുപ്പിൽ കള്ളവോട്ട്‌ ചെയ്യാൻ തെരഞ്ഞെടുപ്പ്‌ കമീഷൻ്റെ തിരിച്ചറിയൽ കാർഡ്‌ വ്യാജമായി നിർമിച്ചതിനെ കുറിച്ച് തൃശൂർ പോലീസ് കമീഷണർ അന്വേഷണം നടത്തും. വ്യാപകമായി വ്യാജ ഐഡി കാർഡുണ്ടാക്കിയതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും ദേശീയാന്വേഷണ ഏജൻസിക്കും പരാതികൾ ലഭിച്ചിട്ടുണ്ട്‌. പോലീസ് മേധാവിക്ക്‌ ലഭിച്ച പരാതികൾ അന്വേഷണത്തിനായി തൃശൂർ പോലീസ് കമീഷണർക്ക് കൈമാറി. മൊബൈൽ ആപ്പിൻ്റെ സഹായത്തോടെ നിർമിച്ച വ്യാജ തിരിച്ചറിയൽ കാർഡുകളുപയോഗിച്ച്‌ വൻ തോതിൽ കള്ളവോട്ട് ചെയ്‌തതായി പരാതിയുയർന്നിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിച്ചവർ കോൺഗ്രസ്‌ നേതൃത്വത്തിന്‌ നൽകിയ പരാതി പുറത്തുവന്നതോടെയാണ്‌ കള്ളവോട്ടും വ്യാജ തിരിച്ചറിയൽ കാർഡുമടക്കമുള്ള വിവരങ്ങൾ വെളിച്ചം കണ്ടത്‌. കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനത്തേയ്‌ക്ക്‌ ഒന്നേകാൽ ലക്ഷത്തോളം കള്ളവോട്ട്‌ ചെയ്‌തിട്ടുണ്ടെന്നും അർഹരായ പലരുടെയും വോട്ടുകൾ അസാധുവാക്കിയെന്നും മത്സരിച്ചവർ നൽകിയ പരാതിയിൽ പറയുന്നു. 1.86 ലക്ഷം വോട്ടുകളാണ് അസാധുവാക്കി നിർത്തിയത്. കള്ളവോട്ടിൻ്റെ പിഎൻആർ നമ്പർ തെരഞ്ഞെടുപ്പ്‌ നടത്തിയ ഏജൻസിക്ക്‌ നൽകി ഈ വോട്ടുകൾ നിലനിർത്തുകയായിരുന്നുവെന്നും പരാതി ഉയർന്നു. സ്ഥാനാർഥികൾ നേതൃത്വത്തിന്‌ നൽകിയ…

Read More

തിരുവനന്തപുരം: പട്ടികജാതി വിഭാഗ വിദ്യാർഥികളുടെ പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ വിതരണത്തിനായി 14 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1.20 ലക്ഷം കുട്ടികൾ സ്‌കോളർഷിപ്പിന്‌ അർഹരാണ്‌. ബജറ്റ്‌ വകയിരുത്തൽ തീർന്നതിനാൽ അധിക വിഹിതമായാണ്‌ തുക നൽകിയത്‌. വിവിധ വിഭാഗം വിദ്യാർഥികളുടെ പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ വിതരണത്തിന്‌ ഈവർഷം ഇതുവരെ 142 കോടി രൂപ അനുവദിച്ചു. ബജറ്റ്‌ വകയിരുത്തൽ 103 കോടി രൂപയാണ്‌. ബാക്കി തുക അധികമായി കണ്ടെത്തുകയാണ്‌.

Read More

സംസ്ഥാനത്തെ ഒരു ലക്ഷത്തിലേറെ കർഷകർക്കുകൂടി റബർ ഉൽപാദക സബ്‌സിഡി അനുവദിച്ചു. ഒക്ടോബർവരെയുള്ള തുക പൂർണമായും വിതരണം ചെയ്യാൻ നിർദേശം നൽകിയതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. റബർ ബോർഡ്‌ അംഗീകരിച്ച പട്ടികയിലുള്ള എല്ലാ കർഷകർക്കും ഇതുവരെയുള്ള മുഴുവൻ തുകയും ലഭിക്കും. സ്വാഭാവിക റബറിന്‌ വിലയിടിയുന്ന സാഹചര്യത്തിലാണ്‌ റബർ ഉൽപാദന ഇൻസെന്റീവ്‌ പദ്ധതിയിൽ സഹായം ലഭ്യമാക്കുന്നത്‌. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ ഒരു കിലോഗ്രാം റബറിന്‌ 170 രൂപ വില ഉറപ്പാക്കുന്ന നിലയിൽ സബ്‌സിഡി തുക ഉയർത്തി. വിപണി വിലയിൽ കുറവുവരുന്ന തുക സർക്കാർ സബ്‌സിഡിയായി അനുവദിക്കുന്നു. റബർ ബോർഡ്‌ അംഗീകരിക്കുന്ന കർഷകരുടെ പട്ടിക അനുസരിച്ചാണ്‌ സംസ്ഥാന സർക്കാരിൻ്റെ സബ്‌സിഡി ലഭ്യമാക്കുന്നത്‌.

Read More

സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പെൻഷനുകളിലെ നാമമാത്രമായ കേന്ദ്രവിഹിതം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട്‌ നൽകുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതോടെ 8,46,456 പേർക്ക്‌ പെൻഷൻ തുക കുറഞ്ഞു. കേരളത്തിൽ 50,90,390 പേർക്കാണ്‌ നിലവിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നത്‌. ഇതിൽ വിധവകൾക്ക്‌ കേന്ദ്ര വിഹിതമായി 300 രൂപയും വയോജനങ്ങൾക്ക് 200 രൂപയുമാണ് അനുവദിക്കുന്നത്. ഈ തുക ഉൾപ്പെടെ എല്ലാവർക്കും 1600 രൂപ വീതം സംസ്ഥാനം നൽകി വരികയായിരുന്നു. ഈയിനത്തിലുള്ള കേന്ദ്രവിഹിതം സംസ്ഥാന സർക്കാരിനാണ് കൈമാറിയിരുന്നത്. ആകെ പെൻഷൻ വാങ്ങുന്നവരിൽ 16.62 ശതമാനത്തിനു മാത്രമാണ് തുഛമായ കേന്ദ്ര വിഹിതം ലഭിക്കുന്നത്. കേന്ദ്രവിഹിതം വർഷങ്ങളോളം നിഷേധിച്ചപ്പോഴും കേരളം ഈ തുക ഗുണഭോക്താക്കൾക്ക് നൽകി. നിരന്തര സമ്മർദം ചെലുത്തിയാണ്‌ കേന്ദ്രത്തിൽ നിന്ന് പലപ്പോഴും കുടിശ്ശിക തുക വാങ്ങിയത്. എന്നാൽ, പ്രത്യേക അക്കൗണ്ട് വഴി ഈ വിഹിതം നേരിട്ട് ഗുണഭോക്താക്കൾക്ക്‌ എത്തിക്കുമെന്ന കേന്ദ്ര സർക്കാരിൻ്റെ പിടിവാശിയെ തുടർന്ന് ഏപ്രിൽ മുതൽ വിഹിതം കിട്ടാതായി. ഇതുവരെ ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ കേന്ദ്രത്തിൻ്റെ തുഛമായ…

Read More

നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ഒന്നാം പ്രതി. സി കെ ജാനു രണ്ടാം പ്രതിയും ബിജെപി വയനാട് മുൻ ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ മൂന്നാം പ്രതിയുമാണ്. 348 പേജുള്ള കുറ്റപത്രത്തിൽ 83 സാക്ഷികളും, 62 രേഖകളും, 12 മൊബൈൽ ഫോണും ഉൾപ്പെടുന്നു. ശക്തമായ ഡിജിറ്റൽ തെളിവുകളും സാക്ഷിമൊഴികളുമുള്ളതാണ് കുറ്റപത്രം. കെ സുരേന്ദ്രനും സി കെ ജാനുവും ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്തതോടെ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയായിരുന്നു. ക്രിമിനൽ നടപടി 41 എ പ്രകാരം നോട്ടീസ് അയച്ച് പ്രതികളെ വിളിപ്പിച്ച് ചോദ്യം ചെയ്തതോടെ സാങ്കേതികമായി അറസ്റ്റ് നടപടികളും കഴിഞ്ഞ ദിവസം പൂർത്തിയായി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. 35 ലക്ഷം രൂപ ജാനുവിന് കോഴ നൽകിയെന്നാണ് കേസ്. 10 ലക്ഷം രൂപ…

Read More

ആലുവ: ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നൽകിയ നഷ്ടപരിഹാരത്തുക തട്ടിയെടുത്ത് കോൺഗ്രസ് നേതാവ്. 1.20 ലക്ഷം രൂപയാണ്‌ പ്രാദേശിക കോൺഗ്രസ് നേതാവും ഭർത്താവും തട്ടിയെടുത്തത്. വിവാദമായതോടെ 70,000 രൂപ തിരികെ നൽകി. ബാക്കി 50,000 രൂപ ഡിസംബർ 20നകം തിരിച്ചുകൊടുക്കുമെന്ന് കുടുംബത്തിന് എഴുതി ഒപ്പിട്ടുനൽകി. കുടുംബത്തെ കബളിപ്പിച്ചാണ് പണം തട്ടിയത്. പണം തട്ടിയെടുത്ത വിവരം പഞ്ചായത്ത് അധികൃതരോടും മറ്റ് ജനപ്രതിനിധികളോടും ഒരുമാസംമുമ്പ്‌ കുട്ടിയുടെ വീട്ടുകാർ പറഞ്ഞിരുന്നു. കുട്ടി കൊല്ലപ്പെട്ടശേഷം കുടുംബം വീടുമാറിയിരുന്നു. ഇതിനുൾപ്പെടെ ചെലവായെന്നുപറഞ്ഞാണ് കോൺഗ്രസ്‌ നേതാവും ഭർത്താവും പണം വാങ്ങിയത്. എന്നാൽ, കുട്ടി കൊല്ലപ്പെട്ടശേഷം രൂപീകരിച്ച ജനകീയ കമ്മിറ്റിയും സിപിഎം പ്രവർത്തകരും തായിക്കാട്ടുകര സഹകരണ ബാങ്കും പഞ്ചായത്ത് പ്രസിഡന്റും ചേർന്നാണ് ഗൃഹോപകരണങ്ങളും കുടുംബത്തിന്‌ ആവശ്യമായ മറ്റു വസ്തുക്കളും വാങ്ങി നൽകിയത്.

Read More

എൻഡോസൾഫാൻ ദുരിതബാധിതർക്ക് 7 മാസത്തെ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്‌തതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സാമൂഹ്യനീതി വകുപ്പിന് കീഴിൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കുന്ന ‘സ്നേഹ സാന്ത്വനം’ പദ്ധതിയിൽ 16.05 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയിരുന്നത്. അതിൽനിന്നു ലഭിച്ച 9 കോടി രൂപയിൽ നിന്നാണ് ഏഴു മാസത്തെ പെൻഷൻ തുക ഇപ്പോൾ ഒരുമിച്ച് നൽകിയിരിക്കുന്നത്. 5.95 കോടി രൂപ വിനിയോഗിച്ച് 5,367 പേർക്കാണ് 2023 ഒക്ടോബർ വരെയുള്ള മുഴുവൻ പെൻഷനും നൽകിയത്. ‘സ്പെഷ്യൽ ആശ്വാസകിരണം’ പദ്ധതി പ്രകാരം 805 ഗുണഭോക്താക്കൾക്ക് ഏഴു മാസത്തെ പെൻഷൻ തുകയായി 39.44 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ ദുരിതബാധിത മേഖലയിൽ പ്രവർത്തിക്കുന്ന മോഡൽ ചൈൽഡ് റിഹാബിലിറ്റേഷൻ സെന്ററുകളിലെ ജീവനക്കാരുടെ അഞ്ചുമാസത്തെ ശമ്പളം നൽകുവാനും അടിയന്തിര നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

Read More

ലൈഫ് മിഷൻ പദ്ധതിയിൽ 85 ശതമാനം തുകയും ചെലവാക്കിയത് സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പുമാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പദ്ധതിക്ക് കേന്ദ്രം നൽകിയത് തുച്ഛമായ സഹായമാണ്. എന്നിട്ടും പദ്ധതിയിൽ കേന്ദ്രത്തിൻ്റെ ലോഗോ വെക്കാൻ ആവശ്യപ്പെടുന്നു. ലോഗോ വെച്ചില്ലെങ്കിൽ സഹായം നൽകില്ലെന്നാണ് കേന്ദ്രത്തിൻ്റെ നിലപാട്. ഇത്തരത്തിൽ കേന്ദ്രത്തിൻ്റെ പേര് അടിച്ചേൽപ്പിക്കുന്നത് ശരിയായ രീതിയല്ല. കോ –ബ്രാൻഡിങ്ങ് പോലും പാടില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. സംസ്ഥാന സർക്കാരിൻ്റെ പേര് വെക്കണമെന്ന് സർക്കാരിന് നിർബന്ധമില്ല. 72,000 രൂപ തന്നിട്ട് കേന്ദ്രത്തിൻ്റെ പേരും ലോഗോയും വെക്കണമെന്ന് കേന്ദ്രം വാശി പിടിക്കുന്നു. 72,000 മുടക്കിയാൽ ശൗചാലയം പണിയാൻ പോലും കഴിയില്ല. എന്നിട്ടാണ് മോദി സർക്കാരിൻ്റെ ലോഗോ വെക്കാൻ ആവശ്യപ്പെടുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Read More

ബാങ്ക് വായ്പ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് കൃഷിക്കാരൻ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി വി മുരളീധരൻ്റെയും ബി ജെ പി നേതാക്കളുടെയും കാപട്യം തുറന്നു കാട്ടി സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഡോ. ടി എം തോമസ് ഐസക്ക്. ബാങ്കുകളിൽ നിന്ന് ലക്ഷക്കണക്കിന് കോടി രൂപ തട്ടിയെടുത്തവർക്ക് വാരിക്കോരി ആനുകൂല്യം നൽകുമ്പോഴാണ് ഒറ്റത്തവണ തീർപ്പാക്കലിൻ്റെ പേരിൽ വായ്പ നിഷേധിക്കപ്പെട്ട് കൃഷിക്കാരൻ ആത്മഹത്യ ചെയ്യേണ്ടി വന്നതെന്ന് തോമസ് ഐസക്ക് ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മുരളീധരനും കൂട്ടർക്കും ആ പാവത്തോട് കുറച്ചു കൂടി കനിവ് കാണിക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ് ബുക്ക് കുറിപ്പ്: ” ആത്മഹത്യ ചെയ്ത കൃഷിക്കാരന്റെ വീട്ടിൽ കേന്ദ്ര മന്ത്രി മുരളീധരൻ സന്ദർശനം നടത്തുന്നതിന്റെ ഫോട്ടോ കണ്ടു. ആർക്കെങ്കിലും ആ ഹതഭാഗ്യനെ മരണവക്കത്തുനിന്ന് രക്ഷിക്കാൻ കഴിയുമായിരുന്നെങ്കിൽ അത് വി. മുരളീധരനും കെ. സുരേന്ദ്രനും പോലുള്ള ബിജെപി നേതാക്കന്മാർക്കായിരുന്നു. ബിജെപിയുടെയും യുഡിഎഫിന്റെയും വിഷലിപ്ത ദുഷ്പ്രചരണമാണ് ആത്മഹത്യ മുനമ്പിൽ നിൽക്കുമ്പോൾ പോലും പിആർഎസ് വായ്പയാണ്…

Read More