Author: T21 Media

ഇടുക്കി: മാത്യു കുഴൽനാടൻ എംഎൽഎ സർക്കാർ ഭൂമി കയ്യേറി എന്ന വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യു വിഭാഗം. മാത്യു കുഴൽനാടൻ സർക്കാർ ഭൂമി കയ്യേറിയിട്ടുണ്ടെന്നും മാത്യുവിൻ്റെ കൈവശം പട്ടയത്തിൽ ഉള്ളതിനേക്കാൾ 50 സെന്റ് ഭൂമി അധികം ഉണ്ടെന്നും റവന്യൂ വകുപ്പ് കണ്ടെത്തി. വില്ലേജ് സർവേയർ സ്ഥലം അളന്ന ഘട്ടത്തിലാണ് സർക്കാർ ഭൂമി കണ്ടെത്തിയത്. ഉടുമ്പൻചോല ലാൻഡ് റവന്യൂ തഹസീദാർ ജില്ലാ കലക്‌ടർക്ക് ഇത്‌ സംബന്ധിച്ച്‌ റിപ്പോർട്ട് നൽകി. 50 സെന്റ് പുറമ്പോക്കു കയ്യേറി എംഎൽഎ മതിൽ നിർമിച്ചെന്നും ഭൂമി രജിസ്‌ട്രേഷനിലും പോക്കുവരവിലും ക്രമക്കേട് നടത്തിയെന്നും സ്ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്ന 1000 ചതുരശ്രയടി കെട്ടിടത്തിൻ്റെ കാര്യം മറച്ചുവച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നുമാണ് വിജിലൻസ് കണ്ടെത്തിയിരുന്നത്‌.

Read More

കോട്ടയം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ‘റാം കേ നാം’ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന്‌ ഡിവൈഎഫ്‌ഐ. കഴിഞ്ഞ ദിവസം ഡോക്യുമെന്ററി പ്രദർശനത്തിനിടെ ബിജെപി പ്രവർത്തകർ ആക്രമണം നടത്തിയിരിക്കുന്നു. ഇന്നലെ പ്രദർശനം തടഞ്ഞവരെ വെല്ലുവിളിച്ചാണ്‌ ഡിവൈഎഫ്‌ഐ രംഗത്തെത്തിയിട്ടുള്ളത്‌. കോളേജ്‌ യൂണിയൻ്റെ നേതൃത്വത്തിൽ തിങ്കൾ രാത്രി 9.30 ഓടെയാണ്‌ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനൊരുങ്ങിയത്‌. കോളേജ്‌ ഗേറ്റിന്‌ സമീപത്തായിരുന്നു പ്രദർശനം. പെൺകുട്ടികളടക്കം 40 ഓളം വിദ്യാർഥികളുണ്ടായിരുന്ന ഇവിടേക്ക്‌ 25 ഓളം ബിജെപി പ്രവർത്തകർ ഇരമ്പിയെത്തി. ആയുധങ്ങളും വടികളും ഏന്തി എത്തിയ ഇവർ പ്രദർശനം തടഞ്ഞ്‌ വിദ്യാർഥികളെ അക്രമിച്ചു. അസഭ്യവർഷവും വധഭീഷണിയും മുഴക്കി. ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച്‌ കോളേജിന്‌ മുൻവശത്തെ പോസ്റ്ററുകളും ബാനറുകളും തകർത്തു. ഒരു മണിക്കൂറോളം അഴിഞ്ഞാടി. പള്ളിക്കത്തോട്‌ പോലീസെത്തി ബിജെപി പ്രവർത്തകരെ അവിടെ നിന്നും മാറ്റി. തുടർന്ന്‌ കോളേജ്‌ കോമ്പൗണ്ടിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു സംഭവത്തിൽ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും സംയുക്തമായി ഇന്ന് രാത്രിയാണ് കോളേജിന്‌ പുറത്ത്‌ പ്രദർശനം നടത്തുന്നത്. അയോധ്യ ക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിൻ്റെ മറവിൽ കലിക്കറ്റ്‌…

Read More

അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ ക്ഷണം ലഭിച്ചിട്ടും പങ്കെടുക്കാതിരുന്ന നടൻ മോഹൻലാലിനെതിരെ വ്യാപക സൈബർ ആക്രമണം. സംഘപരിവാർ അനുകൂല സൈബർ ഹാൻഡിലുകളിൽ നിന്നാണ് മോഹൻലാലിനെതിരെ സൈബർ ആക്രമണം നടക്കുന്നത്. അസഹനീയമായ കമന്റുകളാണ് താരം മലൈക്കോടൈ വാലിബൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പങ്കുവെച്ച ചിത്രത്തിന് താഴെ നിറയുന്നത്. വാലിബൻ തങ്ങൾ പരാജയപ്പെടുത്തും എന്നുള്ള ഭീഷണികൾ അടക്കം കമന്റായി എത്തിയിട്ടുണ്ട്. മിസ്റ്റർ മോഹൻലാൽ നിങ്ങളുടെ സിനിമകൾ ഇനി മുതൽ ഞാനും എൻ്റെ കുടുംബവും കാണില്ല. ഇനി നിങ്ങളോട് സ്‌നേഹമില്ല, വാലിബൻ പടം ഞാൻ കാണില്ല. നിങ്ങളോട് ഉണ്ടായിരുന്ന വിശ്വാസവും ആരാധനയും എല്ലാം നഷ്ടപ്പെട്ടു. ദൈവത്തെക്കാൾ വലുതല്ല ഒരു മോഹൻലാലും, എന്നിങ്ങനെയാണ് മോഹൻലാലിനെ വിമർശിച്ച് വന്ന കമന്റുകൾ. അതേസമയം അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തയിടത്ത് നിർമിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ദിനത്തിൽ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് നിലപാടറിയിച്ച് സിനിമാ മേഖലയിലെ പ്രമുഖർ. സോഷ്യൽമീഡിയയിലൂടെയാണ് താരങ്ങളും സംവിധായകരും ഗായകരുമടങ്ങുന്നവർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. നടിമാരായ പാർവതി തിരുവോത്ത്, റിമ…

Read More

കൊച്ചി: പി വി ശ്രീനിജിൻ എംഎൽഎക്കെതിരെ ജാതിയധിക്ഷേപം നടത്തിയ സംഭവത്തിൽ ട്വന്റി ട്വന്റി കോർഡിനേറ്റർ സാബു എം ജേക്കബിനെതിരെ പരാതി. എംഎൽഎയെ മോശം ഭാഷയിൽ അപകീർത്തിപ്പെടുത്തിയെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു. ട്വന്റി ട്വന്റി നേതൃത്വത്തിൽ പൂത്തൃക്ക പഞ്ചായത്തിൽ നടത്തിയ മഹാസമ്മേളനത്തിലാണ്‌ എംഎൽഎയെ മോശമായി അവതരിപ്പിച്ചുള്ള സാബുവിൻ്റെ പ്രസംഗം. സാബു ജേക്കബിനെതിരെ പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പുത്തൻകുരിശ് സ്വദേശിനിയാണ് ഡിവൈഎസ്‌പിക്ക് പരാതി നൽകിയത്.

Read More

ആനന്ദ് പട്‌വർദ്ധന്റെ രാം കേ നാമിലെ ഏറ്റവും മനോഹരമായ ഭാഗങ്ങളിലൊന്നാണ് ബാബാ ലാൽദാസുമായുള്ള അഭിമുഖം. ‘സ്നേഹത്തെകുറിച്ച് സംസാരിക്കുന്ന താങ്കളെപ്പോലെയുള്ളവരേക്കാൾ പിന്തുണ, വെറുപ്പിനെക്കുറിച്ച് സംസാരിക്കുന്നവർക്ക് ലഭിക്കുന്നവിധത്തിലൊരു തരംഗം ഇപ്പോൾ കാണുന്നുണ്ടല്ലോ’ എന്ന ചോദ്യത്തിന് ലാൽ ദാസ് പറയുന്ന മറുപടി ഇങ്ങനെയായിരുന്നു. ‘അതങ്ങിനെയല്ല, ഒരു പെരുമഴയോ പ്രളയമോ വന്നാൽ, കുറേയേറെ ചെടികളും വൃക്ഷങ്ങളും കടപുഴകി വീണേക്കാം. പുല്ലുകൾ വളർന്ന് നമുക്ക് നമ്മുടെ വഴിതന്നെ കാണാതായെന്നുവരും. എന്നാലും മഴക്കാലം എല്ലാക്കാലത്തും നിലനിൽക്കുന്ന ഒന്നല്ല. അതവസാനിക്കും. ആളുകൾ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചെത്തും, അന്ന്, അവർ അവരെ വഴിതെറ്റിച്ച നേതാക്കളെ ചവറ്റുകൊട്ടയിലെറിയും” ബാബാ ലാൽദാസ് കൊല്ലപ്പെട്ടത് 1992ലായിരുന്നു. അയോദ്ധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിലെ മഹന്തായിരുന്നു. 1983ൽ കോടതിയാണ് ലാൽ ദാസിനെ രാമജന്മഭൂമി ക്ഷേത്രത്തിന്റെ മുഖ്യപുരോഹിതനായി നിയമിച്ചത്. 1992 മാർച്ചിൽ കല്യാൺ സിംഗ് സർക്കാർ പിരിച്ചുവിടുന്നതുവരെ അദ്ദേഹമായിരുന്നു അതിന്റെ മുഖ്യ ചുമതലക്കാരൻ. വി.എച്ച്.പി.യുടെയും ബി.ജെ.പി.യുടെയും കടുത്ത വിമർശകനായിരുന്നു ലാൽ ദാസ്. രഥയാത്ര നിർത്തിവെക്കാൻ അദ്വാനിയോട് പരസ്യമായി ആവശ്യപ്പെടാനുള്ള ചങ്കൂറ്റം പോലും കാണിച്ചു ഈ…

Read More

തിരുവനന്തപുരം: മതനിരപേക്ഷതയാണ് ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ആത്മാവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പ്രസ്ഥാനത്തിൻ്റെ കാലം മുതൽ നമ്മുടെ രാജ്യത്തിൻ്റെ സ്വത്വത്തിൻ്റെ ഭാഗമാണ് മതനിരപേക്ഷത. വിവിധ വിശ്വാസങ്ങളുള്ളവരും ഒരു മതത്തിൽപ്പെടാത്തവരും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ വ്യക്തമായ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ജനങ്ങൾക്കും തുല്യമായി അവകാശപ്പെട്ടതാണ് നമ്മുടെ രാജ്യം. നെഹ്‌റു പറഞ്ഞതുപോലെ ഇന്ത്യൻ മതനിരപേക്ഷത എന്നാൽ മതത്തെയും ഭരണസംവിധാനത്തെയും വേർതിരിക്കുക എന്നതാണ്. ആ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ശക്തമായ പാരമ്പര്യവും നമുക്കുണ്ട്. എന്നാൽ, മതവും ഭരണസംവിധാനവും തമ്മിലുള്ള അകലം ഓരോ ദിവസവും കുറഞ്ഞുവരികയാണ്. ഒരു മതപരമായ ചടങ്ങ് രാഷ്ട്രത്തിൻ്റെ ഔദ്യോഗിക പരിപാടിയായി ആഘോഷിക്കപെടുന്ന ഘട്ടത്തിലേക്ക് നാം എത്തിയിരിക്കുന്നു. ആ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിക്കുന്നതിലൂടെ ഭരണഘടനയെ സംരക്ഷിക്കാൻ പ്രതിജ്ഞയെടുത്തവർ എന്ന നിലയിൽ ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവത്തോടുള്ള നമ്മുടെ പ്രതിബദ്ധത ഒരിക്കൽ കൂടി ഉറപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read More

അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തയിടത്ത് നിർമിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ദിനത്തിൽ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് നിലപാടറിയിച്ച് സിനിമാ മേഖലയിലെ പ്രമുഖർ. സോഷ്യൽമീഡിയയിലൂടെയാണ് താരങ്ങളും സംവിധായകരും ഗായകരുമടങ്ങുന്നവർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ദിവ്യ പ്രഭ, കനി കുസൃതി, സംവിധായകനും നടനുമായ ആശിഖ് അബു, സംവിധായകൻ കമൽ കെ.എം, സംവിധായകനും നടനുമായ ജിയോ ബേബി, നടൻ മിനൻ, ഗായകരായ സൂരജ് സന്തോഷ്, രശ്മി സതീഷ് തുടങ്ങിയവരാണ് തങ്ങളുടെ സോഷ്യൽമീഡിയകളിലൂടെ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് വിഷയത്തിൽ നിലപാട് അറിയിച്ചത്.

Read More

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ പെൻഷൻ വിതരണത്തിൻ്റെ ഇൻസെന്റീവായി 6.98 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 24 ലക്ഷത്തോളം പെൻഷൻ ഗുണഭോക്താക്കൾക്ക്‌ പ്രാഥമിക കാർഷിക വായ്‌പാ, ഇതര വായ്‌പാ സംഘങ്ങൾ എന്നിവ വഴിയാണ്‌ പെൻഷൻ നേരിട്ട്‌ കൈകളിലെത്തിക്കുന്നത്‌. ഇതിന്‌ സംഘങ്ങൾക്കും വിതരണക്കാർക്കുമായാണ്‌ കമീഷൻ ലഭ്യമാക്കുന്നത്‌.

Read More

കൊച്ചി: മഹാരാജാസ് കോളേജിൽ എസ്‌എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കെഎസ്‌യു പ്രവർത്തകനെ അറസ്റ്റ് ചെയ്തു. മഹാരാജാസിലെ എൻവയോൺമെന്റൽ കെമിസ്‌ട്രി മൂന്നാംവർഷ വിദ്യാർഥി ഇരിട്ടി മുഴക്കുന്ന്‌ സ്വദേശി ടി കെ മുഹമ്മദ്‌ ഇജ്‌ലാനാണ്‌ അറസ്‌റ്റിലായത്‌. കേസിൽ എട്ടാംപ്രതിയാണ്‌ മുഹമ്മദ്‌ ഇജ്‌ലാൻ. ഇതുകൂടാതെ കെഎസ്‌യു, ഫ്രട്ടേണിറ്റി പ്രവർത്തകരായ 18 പേർക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് വധശ്രമത്തിന്‌ കേസെടുത്തിട്ടുണ്ട്. എസ്‌എഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറിയും ബിഎ ഹിസ്‌റ്ററി മൂന്നാംവർഷ വിദ്യാർഥിയുമായ പി എ അബ്‌ദുൾ നാസിറിനെയാണ് കുത്തി കൊലപ്പെടുത്താൻ ശ്രമം നടന്നത്. എസ്എഫ്‌ഐ ഏരിയ കമ്മിറ്റി അംഗം അശ്വതിയെയും കുപ്പിച്ചില്ലുകൊണ്ട് ആക്രമിച്ചു. മഹാരാജാസിലെ ബിഎ ഇംഗ്ലീഷ്‌ മൂന്നാംവർഷ വിദ്യാർഥി അബ്‌ദുൾ മാലിക്‌, അറബിക്‌ മൂന്നാംവർഷ വിദ്യാർഥികളായ ബിലാൽ, റാഷിദ്‌ എന്നിവരാണ്‌ ഒന്നുമുതൽ മൂന്നുവരെ പ്രതികൾ. സംഗീതം മൂന്നാംവർഷ വിദ്യാർഥി ധാനിഷ്‌, ബികോം മൂന്നാംവർഷ വിദ്യാർഥി അഫ്‌ഹാം, കമൽ, എംഎ ഫിലോസഫി ഒന്നാംവർഷ വിദ്യാർഥി അമൽ ടോമി, ബിഎ മലയാളം രണ്ടാംവർഷ വിദ്യാർഥി അഭിനവ്‌, ബികോം…

Read More

തിരുവനന്തപുരം: തേനീച്ച-കടന്നൽ എന്നിവയുടെ ആക്രമണം മൂലം വനത്തിനകത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 10 ലക്ഷം രൂപയും വനത്തിനുപുറത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരമായി അനുവദിക്കാവുന്നതാണെന്ന് വ്യക്തത വരുത്തി, 25.10.2022-ലെ ഉത്തരവ് ഭേദഗതി ചെയ്തു. ഭേദഗതിക്ക് 25.10.2022 മുതൽ മുൻകാല പ്രാബല്യം നൽകി. മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ നെ​ഗോഷ്യബിൾ ഇൻസ്ട്രുമെൻറ് ആക്ട് കേസുകളുടെ വിചാരണക്ക് കൊല്ലത്ത് പ്രത്യേക കോടതി നെ​ഗോഷ്യബിൾ ഇൻസ്ട്രുമെൻറ് ആക്ട് കേസുകളുടെ വിചാരണക്കായി കൊല്ലത്ത് പ്രത്യേക ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കും. എൽഡി ടൈപ്പിസ്റ്റ്, അറ്റൻറൻറ്, ക്ലർക്ക് എന്നീ തസ്തികകൾ വർക്കിങ്ങ് അറേജ്മെൻറ് മുഖേനയോ റീ ഡിപ്ലോയിമെൻറ് വഴിയോ നികത്തണമെന്നും സ്വീപ്പിങ്ങ് ജോലികൾക്കായി ഒരു ക്യാഷ്വൽ സ്വീപ്പറിനെ എംപ്ലോയിമെൻറ് എക്സചേഞ്ച് വഴി നിയമിക്കണമെന്നുമുള്ള വ്യവസ്ഥകൾക്ക് വിധേയമായി 10 തസ്തികകൾ സൃഷ്ടിക്കാനും തീരുമാനിച്ചു. തസ്തിക സൃഷ്ടിക്കും തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് എന്നീ നാല് മെൻറൽ ഹെൽത്ത് റിവ്യു ബോർഡുകളിൽ തസ്തികകൾ സൃഷ്ടിക്കും. അസിസ്റ്റൻറ് – നാല്, സ്റ്റെനോ…

Read More