പി എം മനോജ്
കേരളത്തിലെ ആരോഗ്യരംഗം ലോകത്തിന് തന്നെ മാതൃകയാണെന്നും ആതുര സേവന രംഗത്തോടുള്ള മലയാളികളുടെ ആഭിമുഖ്യം അത്ഭുതപ്പെടുത്തുന്നതാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു – വളരെ പഴയ വാർത്തയല്ല. അദ്ദേഹം കേരളത്തെക്കുറിച്ച് നല്ലതു പറയുന്നത് വാർത്തയാണ്. അതല്ല പക്ഷെ ഇവിടത്തെ കാര്യം”
പുന:പ്രവേശം ചെയ്ത റിപ്പോർട്ടർ ചാനലിൻ്റെ “ലൈവത്തോൺ” കേരളത്തിൻ്റെ ആരോഗ്യ മേഖലയുടെ ”ദുരവസ്ഥ” യെക്കുറിച്ചാണ്. നല്ല കാര്യം.
ഇന്ത്യാ രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന സംവിധാനമുള്ള കേരളത്തിൽ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ രാജ്യത്തിൻ്റെ മറ്റൊരു ഭാഗത്തുമില്ലാത്ത വിധം മികവോടെ നിലക്കൊള്ളുന്ന നമ്മുടെ സംസ്ഥാനത്ത് ഒരു പുതിയ മാധ്യമത്തിൻ്റെ ആദ്യ പരിഗണന ആരോഗ്യമേഖലയുടെ അപര്യാപ്തതകൾ ആകുന്നതിൽ ഒരു പോസിറ്റീവ് വശമുണ്ട്. ചാനലിൽ പോസിറ്റീവായി ഒന്നും പറയുന്നത് കേട്ടില്ലെങ്കിലും ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യരുതല്ലോ.
കേരളത്തിൻ്റെ ആരോഗ്യ വനിതാ ശിശുവികസന വകുപ്പിന് ദേശീയ തലത്തിൽ 12 പുരസ്കാരങ്ങളും ബഹുമതികളും വെറുതെ ഒന്ന് രേഖപ്പെടുത്തുന്നു.
(കോവിഡ് കാലത്ത് ചാനൽ ജനിച്ചിട്ടില്ലാത്തതു കൊണ്ട് ആ കാലം വിടുന്നു)
1. ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളം ഒന്നാമത്
2. ആരോഗ്യ രംഗത്തെ മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ 2022 അവാർഡ്
3. മാതൃമരണം കുറയ്ക്കുന്നതിൽ ബെസ്റ്റ് പെർഫോമിംഗ് സ്റ്റേറ്റിനുള്ള ദേശീയ അവാർഡ്
4. ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ പുരസ്കാരം 2022ൽ
5. എൻ.ക്യു.എ.എസ് അംഗീകാരം ഏറ്റവും കൂടുതൽ കരസ്ഥമാക്കിയ സംസ്ഥാനം
6. ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളിൽ ദേശീയ പുരസ്കാരം
7. ഭക്ഷ്യസുരക്ഷാ സൂചികയിൽ ദേശീയതലത്തിൽ രണ്ടാം സ്ഥാനം (2021)
8. ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഉത്കൃഷ്ഠാ പുരസ്കാരം 2021
9. ഇന്ത്യാ ടുഡേയുടെ ‘ഹെൽത്ത്ഗിരി’ അവാർഡ്
10. ഇ സഞ്ജീവനി, കാരുണ്യ ബനവലന്റ് ഫണ്ട് എന്നീ സംരംഭങ്ങൾക്ക് ഗവേർണസ് നൗവിന്റെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ അവാർഡ്
11. വനിതാ വികസന കോർപ്പറേഷൻ ഏറ്റവും മികച്ച ദേശീയ ചാനലൈസിംഗ് ഏജൻസി
12. എഫ്.എസ്.എസ്.എ.ഐ.യുടെ ഈറ്റ് റൈറ്റ് ചലഞ്ചിൽ സംസ്ഥാനത്തെ നാല് നഗരങ്ങൾക്ക് (കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കാസർഗോഡ്) ദേശീയ പുരസ്കാരം.
രണ്ടു വർഷം മുമ്പത്തെ അംഗീ കാരങ്ങൾ നോക്കുക
ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രത്തിനുള്ള അവാർഡ് കേരളത്തിന്
ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രത്തിനുള്ള അവാർഡ് കേരളത്തിന് ലഭിച്ചു. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യു.എൻ. ചാനലിലൂടെ അവാർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യുഎൻഐഎടിഎഫ് എല്ലാ വർഷവും നൽകി വരുന്ന മികച്ച ജീവിതശൈലീ രോഗ നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് നൽകിവരുന്ന അവാർഡാണ് ആദ്യമായി ഇത്തവണ കേരളത്തിന് ലഭിച്ചത്. 2020ൽ ഐക്യരാഷ്ട്ര സഭ ഈ അവാർഡിനായി സർക്കാർ വിഭാഗത്തിൽ തെരഞ്ഞെടുത്ത 7 രാജ്യങ്ങൾക്കൊപ്പമാണ് കേരളത്തിലെ ആരോഗ്യ വകുപ്പിനെ തെരഞ്ഞെടുത്തത്.
നിപ വൈറസ് പ്രതിരോധം: കേരളത്തിന് അന്താരാഷ്ട്ര അംഗീകാരം
നിപവൈറസ് പ്രതിരോധത്തിന് കേരളം സ്വീകരിച്ച മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് അമേരിക്കയിലെ ഹ്യൂമൻവൈറോളജി ഇൻസ്റ്റിറ്റിയൂട്ടും ഗ്ലോബൽ വൈറസ് നെറ്റുവർക്കും മുഖ്യമന്ത്രി പിണറായി വിജയനേയും ആരോഗ്യവകപ്പ് മന്ത്രി കെ.കെ. ശൈലജടീച്ചറേയും ആദരിച്ചു. അമേരിക്കയിലെ ബാൾട്ടിമോർ എന്ന സ്ഥലത്തുള്ള മെറിലാന്റ് യൂണിവേഴ്സിറ്റിയുടെ ഭാഗമായ ഹ്യൂമൻ വൈറോളജി ഇൻസ്റ്റിറ്റിയൂട്ട്(1HV) ആണ് ആദരിച്ചത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ : നീതി ആയോഗിന്റെ പ്രശംസ
കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് നിതി ആയോഗ്. സമ്പർക്കപ്പട്ടിക തയ്യാറാക്കൽ, ബോധവൽക്കരണം, വിഭവശേഷി വർധിപ്പിക്കൽ, ഭരണസംവിധാനങ്ങളുടെ ഉപയോഗം, ഡിജിറ്റൽ സംവിധാനങ്ങളുടെ ഉപയോഗം തുടങ്ങിയവയിൽ കേരളം നടപ്പാക്കിയ കാര്യങ്ങൾ റിപ്പോർട്ടിൽ പ്രത്യേകം പരാമർശിച്ചു. സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിന് ആശാ പ്രവർത്തകർ, ജൂനിയർ നേഴ്സുമാർ, മെഡിക്കൽ ഓഫീസർമാർ, ബ്ലോക്ക്തല ഉദ്യോഗസ്ഥർ എന്നിവരുൾപ്പെട്ട ടീമുകൾ പ്രവർത്തിച്ചു. കോവിഡ് ബോധവൽക്കരണവും പ്രചാരണവും ഹിന്ദി, ബംഗാളി ഭാഷകളിലടക്കം നടത്തി. ബ്രേക്ക് ദ ചെയിൻ പ്രചാരണം ഫലപ്രദമായി.
ആരോഗ്യ സൂചികയിൽ ഒന്നാം സ്ഥാനം
ദേശീയ ആരോഗ്യ സൂചികയിൽ മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം വീണ്ടും ഒന്നാമതെത്തി. ആരോഗ്യമേഖലയിലെ ഫലസൂചികകൾ, ഭരണപരമായ സൂചികകൾ, ആരോഗ്യ സംവിധാനത്തിന്റെ ദൃഢത എന്നിവ 23 സൂചികകളിലൂടെ പരിശോധിച്ചാണ് റാങ്കിങ്ങ് നടത്തിയിരിക്കുന്നത്. ഇതിലെല്ലാം തന്നെ അഭിമാനകരമായ നേട്ടം കൈവരിക്കാൻ കേളത്തിനായി.
രാജ്യത്തെ ആദ്യ 12 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കേരളത്തിൽ
സംസ്ഥാനത്തെ 80 ആരോഗ്യ സ്ഥാപനങ്ങൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകരം ലഭിച്ചു. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ 12 സ്ഥാനങ്ങളും കേരളത്തിനാണ്. പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും കാസർകോട് കയ്യൂർ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യകേന്ദ്രവും ഇന്ത്യയിൽ ഒന്നാമതെത്തി. ഇന്ത്യയിലെ ഉയർന്ന സ്കോർ നേടുന്നത് തുടർച്ചയായ രണ്ടാം തവണയാണ്. ജില്ലാ തല ആശുപത്രികളുടെ പട്ടികയിൽ 96 ശതമാനം സ്കോർ നേടി ഡബ്ല്യൂ & സി ആശുപത്രി കോഴിക്കോടും, സബ്ജില്ലാ ആശുപത്രികളുടെ പട്ടികയിൽ 98.7 ശതമാനം സ്കോർ നേടി താലൂക്ക് ആശുപത്രി ചാലക്കുടിയും ഇന്ത്യയിൽ ഒന്നാമതാണ്. കണ്ണൂർ ജില്ലയിലെ 18 സ്ഥാപനങ്ങൾക്കാണ് എൻ.ക്യൂ.എ.എസ് അംഗീകാരം ലഭിച്ചത്. ഇത്രയേറെ എൻ.ക്യു.എ.എസ് അംഗീകാരം നേടിയെടുക്കുന്ന ഇന്ത്യയിലെ തന്നെ ഏക ജില്ലയാണ് കണ്ണൂർ.
ഭിന്നശേഷി ശാക്തീകരണം: ദേശീയ അവാർഡ്
2019ലെ ഭിന്നശേഷി ശാക്തീകരണ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിൽ നിന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഏറ്റുവാങ്ങി. സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകറും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനും ശാക്തീകരണത്തിനും മുഖ്യധാരവത്ക്കണത്തിനുമായി സംസ്ഥാനം നടത്തിയ മാതൃകാ പ്രവർത്തനങ്ങളാണ് അവാർഡിനായി പരിഗണിച്ചത്.
ദേശീയ വയോശ്രേഷ്ഠ സമ്മാൻ പുരസ്കാരം
വയോജനങ്ങൾക്കുള്ള മികച്ച പ്രവർത്തനം കാഴ്ച വച്ച സംസ്ഥാനത്തിനുള്ള അവാർഡ് രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങി. വയോജനങ്ങൾക്കായി സംസ്ഥാന സാമൂഹിക നീതി വകുപ്പ് നടപ്പാക്കിയ വയോമിത്രം പരിപാടികൾക്കാണ് ദേശീയ വയോശ്രേഷ്ഠ സമ്മാൻ പുരസ്കാരം ലഭിച്ചത്. സായംപ്രഭ, വയോമിത്രം തുടങ്ങിയ പദ്ധതികൾ വയോജനങ്ങൾക്ക് വളരെയധികം പ്രയോജനമാണ് ലഭിക്കുന്നത്.
ഭിന്നശേഷി നയം നടപ്പാക്കിയതിനുള്ള ദേശീയ അവാർഡ്
‘ഭിന്നശേഷി നയം 2016’ നടപ്പിലാക്കുന്നതിൽ മികവ് പുലർത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാർ സാമൂഹ്യനീതിവകുപ്പ് നൽകുന്ന 2018 ലെ ദേശീയ അവാർഡ് വിജ്ഞാൻ ഭവനിൽവച്ചു നടന്ന ചടങ്ങിൽ ഉപരാഷ്ടപതി വെങ്കയ്യ നായിഡുവിൽ നിന്ന് സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വനിതവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഏറ്റുവാങ്ങി. എൻ.എച്ച്.എഫ്.ഡി.സി.യുടെ മികച്ച സംസ്ഥാന ചാനലൈസിംഗ് ഏജൻസി വിഭാഗത്തിലാണ് കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷന് അവാർഡ് നേടിക്കൊടുത്തത്.
മാതൃമരണ നിരക്ക്കുറഞ്ഞ സംസ്ഥാനത്തിനുള്ള പ്രധാനമന്ത്രി സുരക്ഷാ മാതൃത്വ അഭിയാൻ അവാർഡ്
മാതൃമരണ നിരക്ക്കുറഞ്ഞ സംസ്ഥാനത്തിനുള്ള പ്രധാനമന്ത്രി സുരക്ഷാമാതൃത്വ അഭിയാൻ അവാർഡ് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ.പി. നഡ്ഡയിൽ നിന്ന ്സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജടീച്ചർ ഏറ്റുവാങ്ങി.
ഹൃദ്യം പദ്ധതിക്ക് ദേശീയതലത്തിൽ പുരസ്കാരം
സങ്കീർണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യവകുപ്പിന്റെ ഹൃദ്യം പദ്ധതിക്ക് ദേശീയതലത്തിൽ ശ്രദ്ധേയമായ എക്സ്പ്രസ് ഹെൽത്ത്കെയർ അവാർഡ് ലഭിച്ചു
സമ്പുഷ്ടകേരളത്തിന് കേന്ദ്ര സർക്കാരിന്റെ ബഹുമതി
സ്ത്രീകളിലേയുംകുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കാനായിപോഷൺ അഭിയാന്റെ ഭാഗമായിസംസ്ഥാന വനിതാശിശുവികസന വകുപ്പ്ആവിഷ്കരിച്ച പുതിയ പദ്ധതിയായസമ്പുഷ്ടകേരളത്തിന് കേന്ദ്ര സർക്കാരിന്റെ ബഹുമതി. ആക്ഷൻപ്ലാൻ അനുസരിച്ച്സമ്പുഷ്ടകേരളം പദ്ധതിഅഭിനന്ദനാർഹമായ രീതിയിൽ പ്രാരംഭ പ്രവർത്തനം നടത്തിയതിനാണ്കേന്ദ്ര വനിതശിശുവികസന മന്ത്രാലയം ബഹുമതിയുംമെഡലും നൽകിയത്.
സമ്പുഷ്ട കേരളത്തിന് വീണ്ടും ദേശീയ പുരസ്കാരം
സ്ത്രീകളിലേയും കുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കാനായി പോഷൺ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്കരിച്ച സമ്പുഷ്ട കേരളത്തിന് വീണ്ടും കേന്ദ്ര സർക്കാരിന്റെ ബഹുമതി. 2018-19 സാമ്പത്തിക വർഷത്തിൽ പോഷൻ അഭിയാൻ പദ്ധതിയുടെ ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കുന്നതിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച ജില്ലകളിൽ ഒന്നായി കണ്ണൂർ ജില്ലയ്ക്കും മികച്ച ബ്ലോക്കായി കല്യാശേരി ബ്ലോക്കിനും പോഷൻ അഭിയാൻ ദേശീയ പുരസ്കാരം ലഭിച്ചു. ന്യൂ ഡൽഹിയിൽ വച്ച് നടന്ന പോഷൻ അഭിയാൻ അവാർഡ് സമ്മേളനത്തിൽ കേന്ദ്ര വനിത ശിശുവികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിയിൽ നിന്നും ഈ പ്രവർത്തനങ്ങൾക്ക് ജില്ലാതലത്തിൽ നേതൃത്വം നൽകിയ കണ്ണൂർ പ്രോഗ്രാം ഓഫീസർ ബിന്ദു സി.എ, കല്യാശേരി ബ്ലോക്കിലെ സി.ഡി.പി.ഒ. പ്രസന്ന എന്നിവർ അവാർഡ് ഏറ്റു വാങ്ങി.
വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ ബഹുമതി
വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ 2020 പുരസ്കാരം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർക്ക്. നടൻ ദുൽഖർ സൽമാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. കേരളത്തിന് മാത്രമല്ല ഇന്ത്യക്ക് തന്നെ അഭിമാനമാണ് ശൈലജ ടീച്ചറെന്ന് ദുൽഖർ അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരിയെ അതിജീവിക്കുന്നതിൽ മുന്നിൽ നിന്ന് പോരാടിയ നേതാവാണ് അവർ. രണ്ടു വർഷം മുമ്പ് നിപ വൈറസ് പടർന്നപ്പോഴും അതിജീവനത്തിന്റെ മാതൃക കാണിച്ചതും ശൈലജ ടീച്ചർ ആയിരുന്നു. ഏറെ അഭിമാനത്തോടെയാണ് ഈ പുരസ്കാരം പ്രഖ്യാപിക്കുന്നതെന്ന് ദുൽഖർ പറഞ്ഞു.
അയർലണ്ടിൽ ക്രാന്തിയുടെ ആദരം
സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ അർലണ്ടിലെ പ്രമുഖ സാമൂഹിക സംഘടനയായ ക്രാന്തി ആദരിച്ചു. ഡബ്ലിനിൽ നടന്ന ചടങ്ങിൽ ഐഎൻഎംഒ ജനറൽ സെക്രട്ടറി ഫിൽ നേഹ ക്രാന്തിയുടെ പുരസ്കാരം മന്ത്രിയ്ക്ക് സമ്മാനിച്ചു.
റോട്ടറിഇന്റർനാഷണൽഎക്സലൻസ്അവാർഡ്
റോയൽ റോട്ടറി ഇന്റർനാഷണലിന്റെ ഏറ്റവും മികച്ച മന്ത്രിയ്ക്കുള്ള റോട്ടറി ഇന്റർനാഷണൽ എക്സലൻസ് അവാർഡ് ആരോഗ്യ, സാമൂഹ്യനീതിവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സമ്മാനിച്ചു.
ശരണബാല്യത്തെ അഭിനന്ദിച്ച്ബച്ച്പൻ ബച്ചാവോആന്ദോളൻ
സംസ്ഥാന വനിതാശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ശരണബാല്യം പദ്ധതിയെ അഭിനന്ദിച്ച് നോബൽ സമ്മാന ജേതാവായ കൈലാസ്സത്യാർത്ഥി നേതൃത്വം നൽകുന്ന അന്താരാഷ്ട്ര രംഗത്ത് ബാലവേലയെ പ്രതിരോധിക്കാനായി പ്രവർത്തിക്കുന്ന ബച്ച്പൻ ബച്ചാവോആന്ദോളൻ.
ഹൃദ്യം പദ്ധതിക്ക് സ്വസ്ത് ഭാരത്ഗോൾഡ് അവാർഡ്
സങ്കീർണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യവകുപ്പിന്റെ ഹൃദ്യം പദ്ധതിക്ക് ദേശീയതലത്തിൽ ശ്രദ്ധേയമായ സ്കോച്ച് സ്വസ്ത് ഭാരത് ഗോൾഡ് അവാർഡ് ലഭിച്ചു.
ഇതൊന്നും കാണാത്ത ചാന ലോ ? ! ! !
Facts matter!