Soumya CM
ബോളിവുഡ് താരങ്ങളായ ദീപിക പദുകോണിൻ്റെയും ഷാരൂഖ് ഖാൻ്റെയും കോലങ്ങൾ കത്തിക്കുന്നു, ചിത്രം ബഹിഷ്കരിക്കുന്നു, കേസ് എടുക്കുന്നു.. രണ്ട് ദിവസം കൊണ്ട് രാജ്യത്ത് സംഘപരിവാർ കാട്ടിക്കൂട്ടിയ പരാക്രമങ്ങളാണ് ഇതെല്ലാം. എന്നാൽ ഒറ്റ രാത്രി കൊണ്ട് സംഘപരിവാറിന്റെ വായ മൂടി കെട്ടിയ അവസ്ഥയാണ് ഇപ്പോൾ. എല്ലാ പ്രതിഷേധങ്ങളും ഉരുകി ഒലിച്ചുപോയി.
താറടിച്ചു കാണിക്കാൻ ശ്രമിച്ച താരങ്ങൾ ഇന്ന് ഇന്ത്യയുടെ അഭിമാന മുഖങ്ങളായി മാറിയിരിക്കുകയാണ്. ഇതോടെ എന്നത്തെയും പോലെ സംഘപരിവാറിന്റെ പൊള്ളയായ ചീട്ടു കൊട്ടാരം തകർന്നടിഞ്ഞു. പത്താൻ ചിത്രത്തിൽ ദീപിക പദുകോൺ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതാണ് വിവാദങ്ങളുടെ തുടക്കം. ഇത് തങ്ങളുടെ മതവികാരത്തെ ഉണർത്തിയെന്നാണ് സംഘപരിവാറിന്റെ വാദം. എന്നാൽ ഈ വാദത്തിന് പിന്നിലെ വിദ്വേഷം പൊതുജനങ്ങൾക്ക് പകൽ പോലെ വ്യക്തമാണ്.
भारत की बेटी, #DeepikaPadukone
अंधभक्तों को चिढ़ाते हुए।#FIFAWorldCup pic.twitter.com/ac0s9y0Z9E— Surya Pratap Singh IAS Rtd. (@suryapsingh_IAS) December 18, 2022
ജെഎൻയു വിഷയത്തിൽ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകിയ താരം എന്ന പേരിൽ ദീപിക പദുകോൺ ആക്രമിക്കപ്പെടുമ്പോൾ, ഷാരൂഖ് ഖാന്റെ മതത്തെ തന്നെയാണ് സംഘപരിവാറിനെ ചൊടിപ്പിക്കുന്നത്. അദ്ദേഹത്തെ പാകിസ്താനിയായി മുദ്രകുത്താനുള്ള ശ്രമം രാജ്യം പലപ്പോഴും കണ്ടതാണ്. എന്നാൽ മതേതരത്വ രാജ്യമായി ഇന്ത്യ തുടരുന്ന കാലത്തോളം സംഘപരിവാറിന്റെ ഈ കഠിന പരിശ്രമങ്ങളെല്ലാം പൊതുജനം പാടെ തള്ളിക്കളയുക തന്നെ ചെയ്യും.
അതുപോലെയാണ് പത്താൻ ചിത്രത്തിലെ ഗാനരംഗം പൊക്കി കാണിച്ച് വ്യക്തിഹത്യയ്ക്കായി പുറപ്പെട്ട സംഘപരിവാറിന് ഖത്തർ ലോകകപ്പിലൂടെ ലഭിച്ച പ്രഹരം. ഫിഫ വേൾഡ് കപ്പ് ഫൈനലിൽ ട്രോഫി അനാവരണം ചെയ്യാൻ ദീപിക എത്തിയതോടെയാണ് സംഘപരിവാറിന്റെ എല്ലാ ശ്രമങ്ങളും പാഴായി പോയത്. ഇതോടെ ദീപിക ഓരോ ഇന്ത്യാക്കാരന്റെയും അഭിമാന നിമിഷമായി മാറി. നിരവധി പേരാണ് താരത്തിന്റെ മാസ് എൻട്രിക്ക് കൈയ്യടിച്ചത്. നിലയ്ക്കാത്ത അഭിനന്ദന പ്രവാഹമാണ് ഇപ്പോൾ നടിക്ക്.
Aren't we all proud?
Deepika Padukone, you all.
The Queen. pic.twitter.com/0KlIY9jyL2— Chay! (@illusionistChay) December 18, 2022
‘ഇതാണ് സ്ത്രീ, ഈയിടെയായി രാജ്യം ദിവസവും ശല്യപ്പെടുത്തുകയും ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്തവർ. ഇന്ത്യക്ക് അഭിമാനമായി മാറിയവർ, വെറുപ്പിന്റെ നടുവിൽ തലയുയർത്തി നിൽക്കുന്ന ദീപിക. അവിടെ ആരും ബിക്കിനിയുടെ നിറം നോക്കിയില്ല, ഇന്ത്യയെ ലോകം അറിയുന്നത് ദീപിക പദുകോണിലൂടെയും ഷാരൂഖ് ഖാനിലൂടെയുമാണ്, ദീപിക ഇന്ത്യയുടെ മകൾ, വിമർശകർക്കുള്ള കടുത്ത മറുപടി’, എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.
പിന്നാലെ ഖത്തർ ലോകകപ്പ് വേദിയിൽ ഷാരൂഖ് ഖാനും അപ്രതീക്ഷിതമായി എത്തിയത് പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു. നടന്റെ വരവ് കാണികൾ ആഘോഷമാക്കി. സംഭവത്തിന്റെ വീഡിയോ സംഘപരിവാറിനുള്ള മറുപടിയെന്നോണം വ്യാപകമായി പ്രചരിക്കുകയാണ്. കരി വാരിതേക്കാൻ ശ്രമിച്ചിട്ട് സ്വന്തം മുഖത്ത് ചെളി പുരണ്ട അവസ്ഥയിലാണ് ഇപ്പോൾ സംഘപരിവാർ. ഈ നാണക്കേടിൽ നിന്ന് കരകയറാൻ ഫിഫയിൽ എത്തിയ നടിക്കെതിരെയും വിമർശനം നടക്കുന്നുണ്ട്.
‘എന്തുകൊണ്ടാണ് ദീപിക പദുക്കോണിൻ ഇവിടെ വന്നപ്പോൾ എല്ലാം മൂടിവെച്ചിരിക്കുന്നത്? സൗദി അറേബ്യയിൽ കട്ടി കുറഞ്ഞ വസ്ത്രങ്ങളും തൂങ്ങുന്ന നെക്ലൈനുകളും ഇല്ലേ? എന്നാണ് ഉയരുന്ന പരിഹാസങ്ങൾ. ഈ നീക്കത്തിൽ നിന്നും പത്താൻ സിനിമയിലെ വസ്ത്രധാരണമല്ല സംഘശക്തിയുടെ യഥാർത്ഥ പ്രശ്നമെന്ന് വെളിപ്പെട്ടു കഴിഞ്ഞു.