ആര് എസ് എസ് അത്ര മോശം സംഘടനയൊന്നുമല്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ”ആര് എസ് എസില്‍ കുറേ നല്ല മനുഷ്യരുണ്ട്. അവര്‍ ബിജെപിയെ പിന്തുണയ്ക്കുന്നില്ല. ഒരു ദിവസം അവരെല്ലാം മൗനം വെടിയുമെന്നാണ് കരുതുന്നത്” . ഇതായിരുന്നു മമത ബാനര്‍ജിയുടെ വാക്കുകള്‍. കഴിഞ്ഞ ദിവസം നടന്ന ഒരു പൊതുപരിപാടിയിലായിരുന്നു മമത ബാനര്‍ജിയുടെ പ്രതികരണം.
“RSS was not bad, and I don’t believe it’s bad now either”- CM Mamta Banerjee @narendramodi @PMOIndia @AmitShah @AmitShahOffice @vaibhav170575 @thevaibhavag @mudracircle_in @ftek_in pic.twitter.com/bDIUJOpfjs
— Vaibhav Ajay Mishra (@vaibhav170575) September 1, 2022
മമത ബാനര്‍ജിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം രംഗത്തെത്തി. ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ആത്മാര്‍ഥതയില്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞതായി സി.പി. എം കേന്ദ്ര കമ്മിറ്റി അംഗം സുജന്‍ ചക്രവര്‍ത്തി പറഞ്ഞു. മമത ആര്.എസ്.എസിൻ്റെ സന്തതിയാണെന്നതിനുള്ള ഉദാഹരണമാണ് പ്രസ്താവനയെന്നും സുജന്‍ ചക്രവര്‍ത്തി വ്യക്തമാക്കി.
മമത ബാനര്‍ജി ഇതിന് മുമ്പും ആര്.എസ്.എസിനോട് നന്ദി പ്രകടിപ്പിച്ചതായി കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കണമെന്ന് ആര്.എസ്.എസ് വേദിയില്‍ പ്രസംഗിച്ചയാളാണ് മമതയെന്നും ചൗധരി ചൂണ്ടിക്കാട്ടി.