2022-23 സീസണിലേക്കുള്ള യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പുകളായി. ഇന്ന് നടന്ന നറുക്കെടുപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനൊപ്പം, സെല്‍റ്റിക്, ആര്‍ബി ലെപ്സിഗ്, ഷാക്തര്‍ ഡൊനെറ്റ്സ്ക് എന്നിവര്‍ ഗ്രൂപ്പ് എഫില്‍ ഇടം നേടി. ബാഴ്സലോണയ്ക്ക് മുന്നിൽ വീണ്ടും ബയേൺ മ്യൂണിക്ക്. ഈ സീസണിൽ ബയേൺ വിട്ട മുന്നേറ്റക്കാരൻ റോബർട്ട് ലെവൻഡോവ്സ്കി ബാഴ്സ നിരയിലുണ്ട്. ഇത്തവണ ഗ്രൂപ്പ് സിയിലാണ് ഇരുടീമുകളും. ഇറ്റാലിയൻ കരുത്തരായ ഇന്റർ മിലാനും ഒപ്പമുണ്ട്. മരണഗ്രൂപ്പില്‍ ഇവര്‍ക്കൊപ്പം ഇന്റര്‍ മിലാന്, വിക്ടോറിയ പ്ലെസെന്‍ എന്നീ ടീമുകളാണുള്ളത്.റണ്ണര്‍ അപ്പുകളായ ലിവര്‍പൂളിനൊപ്പം, അയാക്സ്, നാപോളി, റേഞ്ചേഴ്സ് എന്നീ ടീമുകളാണ് ഗ്രൂപ്പ് എയില്‍ ഉള്ളത്. പ്രീമിയര്‍ ലാഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രധാന എതിരാളികളായ ഡോര്‍ട്മുണ്ടാണ് ഗ്രൂപ്പ ജി യില്‍ ഉള്ളത്. കോപ്പന്‍ഹേഗന്‍ , സെവിയ്യ എന്നീ ടീമുകളാണ് ഗ്രൂപ്പില്‍ ഉള്പ്പടുന്നത്. പിഎസ്ജിക്ക് വെല്ലുവിളിയായി യുവന്റസാണ് ഗ്രൂപ്പ് എച്ചില് ഉള്ളത്.
ഗ്രൂപ്പ് എ: അയാക്സ്, ലിവര്‍പൂള്‍, നാപോളി, റേഞ്ചേഴ്സ്ഗ്രൂപ്പ്
ബി: പോര്‍ട്ടോ, അത്ലറ്റിക്കോ, ലെവര്കുസെന്, ക്ലബ് ബ്രൂഗെഗ്രൂപ്പ്
സി: ബയേണ്‍, ബാഴ്സലോണ, ഇന്റര്‍ മിലാന്, വിക്ടോറിയ പ്ലെസെന്ഗ്രൂപ്പ്
ഡി: ഫ്രാങ്ക്ഫര്‍ട്ട്, ടോട്ടന്‍ഹാം, സ്പോര്‍ട്ടിംഗ്, മാഴ്സെഗ്രൂപ്പ്
ഇ: എ സി മിലാന്, ചെല്‍സി, സാല്‍സ്ബര്‍ഗ്, ഡൈനാമോ സാഗ്രെബ്ഗ്രൂപ്പ്
എഫ്: റയല്‍ മാഡ്രിഡ്, ലെപ്സിഗ്, ഷാക്തര്‍, സെല്റ്റിക്ഗ്രൂപ്പ്
ജി: മാഞ്ചസ്റ്റര്‍ സിറ്റി, സെവിയ്യ, ഡോര്‍ട്ട്മുണ്ട്, എഫ്സി കോപ്പന്‍ഹേഗന്‍
ഗ്രൂപ്പ് എച്ച്: പിഎസ്ജി, യുവന്റസ്, ബെന്‍ഫിക്ക, മക്കാബി ഹൈഫ