ഖത്തറിൽ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. ഒൻപതു മാസത്തിനുള്ളിൽ കൊവിഡ് മുക്തരായവർക്കും വാക്സിൻ സ്വീകരിച്ചവർക്കുമാണ് ഇളവുകൾ ബാധകമാവുക. ഖത്തർ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് മുക്തരായതിനു ശേഷം ഒന്‍പത് മാസം പിന്നിട്ടിട്ടില്ലാത്തവര്‍ രണ്ട് ഡോസ് വാക്സിന് ലഭിച്ചിട്ടില്ലെങ്കിലും ഈ ഇളവുകള്‍ക്ക് അര്‍ഹരായിരിക്കുമെന്നും മന്ത്രാലയം പറഞ്ഞു.
എന്നാല്‍ ഇളവുകളിലേറെയും രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് മാത്രം ലഭ്യമാകുന്നവയായിരുന്നു. വ്യാപാര സ്ഥാപനങ്ങള്‍, റെസ്റ്റൊറന്റുകള്‍, റിക്രിയേഷന്‍ സെന്ററുകള്‍ തുടങ്ങി നിരവധി കേന്ദ്രങ്ങളില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ വാക്സിനേഷന് പൂര്ത്തിയാക്കിയിരിക്കണമെന്നാണ് വ്യവസ്ഥ. ഈ ഇളവുകളാണ് ഇപ്പോള്‍ രോഗമുക്തര്‍ക്കും കൂടി അനുവദിച്ചിരിക്കുന്നത്. രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്ക് ഇളവുകള്‍ ലഭിക്കാന്‍ തങ്ങളുടെ മൊബൈലില്‍ ഇത് വ്യക്തമാക്കുന്ന ഇഹ്തിറാസ് ആപ്പിലെ ഗ്രീന്‍ പച്ച അടയാളം കാണിക്കുകയോ രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞുവെന്ന് തെളിയിക്കുന്ന വാക്സിനേഷന് കാര്‍ഡോ കാണിച്ചാല്‍ മതി. എന്നാല്‍ വാക്സിനേഷന് കാര്‍ഡിനൊപ്പം ഖത്തര്‍ ഐഡിയും നിർബന്ധമാണ്.