സിപിഎം നേതാവ് ഷാജഹാന് വധക്കേസിലെ പ്രതികളെ ഒളിപ്പിക്കാന്‍ ബിജെപി ജില്ലാ നേതാവിൻ്റെ സഹായം ലഭിച്ചതായി സംശയം. കേസില്‍ അറസ്റ്റിലായ ജിനേഷ് പ്രതികളെ ഒളിപ്പിക്കാന്‍ ബിജെപി ജില്ലാ നേതാവിൻ്റെ സഹായം തേടിയെന്നാണ് സൂചന. കേസിലെ പതിനൊന്നാം പ്രതിയായ ജിനേഷിനെ പ്രതികളെ ഒളിവില്‍ കഴിയാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ ഒളിപ്പിക്കും മുന്‍പ് ജിനേഷ് ബിജെപി ജില്ലാ നേതാവിനെ ഫോണില്‍ ബന്ധപ്പെട്ടുവെന്നാണ് വിവരം.നേരത്തെ ജിനേഷുമായി നടത്തിയ തെരച്ചിലില്‍
കേസിലെ നിര്‍ണായക തെളിവുകളായ ഫോണുകള്‍ കണ്ടെത്തിയിരുന്നു. മലമ്പുഴയ്ക്കടുത്ത് ചേമ്പനില് നിന്നാണ് ഇവ കണ്ടെടുത്തത്. ഫോണുകളുടെ പരിശോധനയിലൂടെ ബിജെപി ജില്ലാ നേതാവിൻ്റെ സഹായമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയുണ്ടാകും. ഇക്കാര്യത്തിലും വിശദമായ അന്വേഷണം വേണമെന്ന്
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ആവശ്യപ്പെട്ടു.
കഴിഞ്ഞ 14ന് രാത്രിയാണ് സിപിഎം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ കൊട്ടേക്കാട് കുന്നംക്കാട് വെച്ച് ആര് എസ് എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്