സിപിഎം നേതാവ് ഷാജഹാന് വധക്കേസില്‍ ആര്‍എസ്എസ് ബന്ധം പകല്‍പോലെ വ്യക്തമായിട്ടും കൊലപാതകത്തില്‍ പങ്കില്ലെന്നായിരുന്നു ബിജെപി – ആര് എസ് എസ് കേന്ദ്രങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞത്. ഇത് കൂടാതെ പ്രതികള്‍ സിപിഎമ്മുകാരാണെന്ന പ്രചാരണവും മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടത്തുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം നാല് പ്രതികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തതോടെ പ്രതികള്‍ സിപിഎമ്മാണെന്ന ബിജെപിയുടെ ഈ പ്രചാരണം നുണയാണെന്ന് വ്യക്തമായിരിക്കുന്നു. കല്ലേപ്പുള്ളി സ്വദേശികളായ ആവാസ്, സിദ്ധാര്ഥന്, ചേമ്പന സ്വദേശി ജിനേഷ്, കുന്നങ്കാട് സ്വദേശി ബിജു എന്നിവരെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ആവാസ്, ജിനേഷ് എന്നീ പ്രതികളുടെ ബിജെപി ബന്ധത്തിന് കൃത്യമായ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.
കേസിലെ പത്താം പ്രതിയായ ആവാസ് കല്ലേപ്പിള്ളി ശാഖയിലെ മുന്‍ ആര്‍എസ് എസ് മുഖ്യശിക്ഷകായിരുന്നു. ഇയാള്‍ മലമ്പുഴ നിയമസഭാ സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കൃഷ്ണകുമാറിൻ്റെ തെരഞ്ഞെടുപ്പ് നോട്ടീസും പിടിച്ചുനില്‍ക്കുന്ന ചിത്രവും പുറത്തുവന്നു. കേസില്‍ കുറ്റകരമായ ഗൂഡാലോചന നടത്തി, തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു, പ്രതികള്‍ക്ക് വാള് എത്തിച്ചുനല്‍കിയെന്നുമാണ് ആവാസിനെതിരായ കേസ്.
കേസിലെ 11ാം പ്രതി ജിനേഷ് ബിജെപിയുടെ ബൂത്ത് പ്രസിഡന്റാണ്
. ഇയാളാണ് പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത്. ഈ പ്രതിയുമായി നടത്തിയ തെരച്ചിലിലാണ് കേസിലെ നിര്‍ണായക തെളിവുകളായ ഫോണുകള്‍ പൊലീസ് കണ്ടെടുത്തതും മലമ്പുഴയ്ക്കടുത്ത് ചേമ്പനില് നിന്നാണ് ഇവ കണ്ടെടുത്തത്.
ബിജെപിയുടെ പങ്കിന് കൃത്യമായ തെളിവുകളാണ് കേസിലെ മുന്‍ മുഖ്യശിക്ഷകിൻ്റെയും ബൂത്ത് സെക്രട്ടറിയുടെയും അറസ്റ്റ്. അതേസമയം പ്രതികളുടെ ബിജെപി ബന്ധത്തിന് തെളിവുകള്‍ പുറത്തുവന്നെങ്കിലും ഇക്കാര്യം മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നില്ല. സാക്ഷിയുടെ വെളിപ്പെടുത്തലെന്ന പേരില്‍ ‘പ്രതികള്‍ക്ക് സിപിഎം ബന്ധം ‘ എന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ പുതിയ തെളിവുകളും അറസ്റ്റും കണ്ടില്ലെന്ന് നടിക്കുകയാണ് മാധ്യമങ്ങള്‍.
കഴിഞ്ഞ 14ന് രാത്രിയാണ് സിപിഎം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ കൊട്ടേക്കാട് കുന്നംക്കാട് വെച്ച് ആര് എസ് എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്