സിപിഎം നേതാവ് ഷാജഹാന് വധക്കേസില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്തി. നാല് മൊബൈല്‍ ഫോണുകളാണ് കണ്ടെത്തിയത് . പ്രതി ജിനേഷുമായി നടത്തിയ തെളിവെടുപ്പിലാണ് ഫോണുകള്‍ കണ്ടെത്തിയത്. മലമ്പുഴയ്ക്കടുത്ത് ചേമ്പനില് നിന്നാണ് ഇവ കണ്ടെടുത്തത്. ഫോണുകള്‍ പാറപ്പൊത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ജിനേഷ് ബിജെപിയുടെ ചേമ്പന ബൂത്ത് ഭാരവാഹി ആണ്
അതേസമയം കേസില്‍ നാല് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി ബൂത്ത് ഭാരവാഹി ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. കല്ലേപ്പുള്ളി സ്വദേശികളായ ആവാസ്, സിദ്ധാര്ഥന്, ചേമ്പന സ്വദേശി ജിനീഷ്, കുന്നങ്കാട് സ്വദേശി ബിജു എന്നിവരെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. സിദ്ധാര്‍ഥ്, ആവാസ് എന്നീ പ്രതികള്‍ക്ക് എതിരെ, കൊലയാളികള്‍ക്ക് ആയുധം കൈമാറി, ഗൂഢലോചനക്കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ജിനേഷ്, ബിജു എന്നിവര്‍ പ്രതികള്‍ക്ക് ഒളിച്ചുകഴിയാന്‍ സഹായം ചെയ്തു, തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്നു തുടങ്ങിയ കുറ്റങ്ങളും ചുമത്തി
കഴിഞ്ഞ 14ന് രാത്രിയാണ് സിപിഎം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ കൊട്ടേക്കാട് കുന്നംക്കാട് വെച്ച് ആര് എസ് എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്